
രഞ്ജിത്ത് | ഫോട്ടോ : കൃഷ്ണപ്രദീപ് | മാതൃഭൂമി
കോഴിക്കോട് : സംവിധായകന്‍ ഐവി ശശിക്ക് സ്മാരകമൊരുക്കാത്തതില്‍ അതൃപ്തി അറിയിച്ച് സംവിധായകന്‍ രഞ്ജിത്ത്. സിനിമ സംഘടനകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ സാംസ്‌കാരിക മന്ത്രിയോട് ഇങ്ങനെ ഒരാവശ്യം ഉന്നയിച്ചിട്ടും ഇതിനായി അല്‍പ സമയം നീക്കിവെക്കാന്‍ മന്ത്രി എ.കെ ബാലന് സമയമില്ലെ എന്നും രഞ്ജിത്ത് ചോദിച്ചു. ഐവി ശശിയുടെ മൂന്നാം ചരമ വാര്‍ഷിക ദിനത്തില്‍ മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്.
"ഫെഫ്കയോടും മന്ത്രി എകെ ബാലനോടും ഇക്കാര്യം അവതരിപ്പിച്ചിരുന്നു. കോഴിക്കോട് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തിയ്യേറ്റര്‍ കോംപ്ലക്‌സുണ്ട്. അതിന് എന്തുകൊണ്ട് ഐവി ശശിയുടെ പേര്‍ നല്‍കിക്കൂട. അതിനു മുന്നില്‍ പ്രതിമ സ്ഥാപിച്ചുകൂട. ഇതില്‍ ഒരു ബജറ്റ് ചെലവുമില്ല".
"എന്ത് ചുവപ്പു നാട പ്രശ്‌നമാണ് എകെ ബാലന് മുമ്പിലുള്ളത്. ഭരതേട്ടന്റെയും പത്മരാജന്റെയും പേരില്‍ തൃശ്ശൂരിലും തിരുവനന്തപുരത്തും തിയ്യേറ്റര്‍ കോംപ്ലക്‌സ് ഉണ്ടാക്കി കൂടാ . ഇത് എന്ത് കൊണ്ട് വൈകുന്നു എന്നും രഞ്ജിത്ത് ചോദിച്ചു.
content highlights: Director Ranjith On IV Sasi theatre complex
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..