ആരവിന് പിന്നാലെ സിദ്ധാർത്ഥും പോയി; അമ്മയുടേയും മകന്റേയും ചേതനയറ്റ ശരീരം, വിങ്ങിപ്പൊട്ടി അഭിജിത്ത്


അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾക്കുമുന്നിൽ നിന്ന അഭിജിത്തിനെ ആശ്വസിപ്പിക്കാൻ കഴിയാതെ ചുറ്റും നിന്നവർ വിങ്ങിപ്പൊട്ടി. പരിക്കേറ്റ് ചികിത്സയിൽക്കഴിയുന്ന അഭിജിത്തിന്റെ ഭാര്യ സംഗീത അടക്കമുള്ളവർക്ക് മരണാനന്തരച്ചടങ്ങിലേക്ക് എത്താനായില്ല.

ഷൈലജയുടെയും ആരവിന്റെയും ജയയുടെയും മൃതദേഹങ്ങൾ കുര്യാത്തി റൊട്ടിക്കടമുക്കിലെ വീടിനുമുന്നിൽ പൊതുദർശനത്തിനുവെച്ചപ്പോൾ, ആരവിന്റെ മൃതദേഹത്തിനരികിൽ പൊട്ടിക്കരയുന്ന അച്ഛൻ അഭിജിത്ത്

തിരുവനന്തപുരം: ദിണ്ടിഗലിനു സമീപം വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. അപകടത്തിൽ മരിച്ച മണക്കാട് വലിയപള്ളിക്കു സമീപം താമസിക്കുന്ന ജയയുടെ മകൾ ശരണ്യയുടെയും സെയ്ദിന്റെയും മകൻ സിദ്ധാർത്ഥ്‌(9) ആണ് മധുര ഗവൺമെന്റ് മെഡിക്കൽ കോളേജിൽ മരിച്ചത്. ജയയുടെ മറ്റൊരു മകൾ സംഗീതയുടെയും അഭിജിത്തിന്റെയും മകൻ ഒന്നരവയസ്സുള്ള ആരവും അഭിജിത്തിന്റെ അമ്മ ശൈലജയും അപകടത്തിൽ മരിച്ചിരുന്നു.

അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിലായിരുന്ന സിദ്ധാർത്ഥ്‌ ഞായറാഴ്ച രാവിലെ ഏഴോടെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നെങ്കിലും സിദ്ധാർത്ഥിന്റെ സ്ഥിതി ഗുരുതരമായതിനാൽ യാത്ര ഒഴിവാക്കുകയായിരുന്നു. സിദ്ധാർത്ഥിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം അച്ഛൻ സെയ്ദിന്റെ നാടായ തെങ്കാശിയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം.

അപകടത്തിൽ മരിച്ച മറ്റ് മൂന്നുപേരുടെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്കരിച്ചു. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ പത്തോടെയാണ് കുര്യാത്തി റൊട്ടിക്കടമുക്കിലെ വീട്ടിലെത്തിച്ചത്. വീട്ടിനു മുന്നിൽ പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങളിൽ അന്ത്യോപചാരമർപ്പിക്കാൻ നൂറുകണക്കിനു പേരാണ് എത്തിയത്. വർഷങ്ങൾ കാത്തിരിപ്പിനുശേഷം ജനിച്ച മകൻ ആരവിന് അന്ത്യോപചാരമർപ്പിക്കാൻ അച്ഛൻ അഭിജിത്തിനെ ആശുപത്രിയിൽനിന്നു സുഹൃത്തുക്കൾ ശ്മശാനത്തിൽ എത്തിച്ചിരുന്നു. അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾക്കുമുന്നിൽ നിന്ന അഭിജിത്തിനെ ആശ്വസിപ്പിക്കാൻ കഴിയാതെ ചുറ്റും നിന്നവർ വിങ്ങിപ്പൊട്ടി. പരിക്കേറ്റ് ചികിത്സയിൽക്കഴിയുന്ന അഭിജിത്തിന്റെ ഭാര്യ സംഗീത അടക്കമുള്ളവർക്ക് മരണാനന്തരച്ചടങ്ങിലേക്ക് എത്താനായില്ല.

അശോകൻ, മക്കളായ അഭിജിത്ത്, ആദർശ്, അനീഷ്, അഭിജിത്തിന്റെ ഭാര്യ സംഗീത, ഇവരുടെ ബന്ധുവായ ദേവൻ, ഡ്രൈവർ കണ്ണൻ, എന്നിവരാണ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽക്കഴിയുന്നത്. ആരവിന്റെ മുടിമുറിക്കൽ വഴിപാടിനായി പഴനിയിലേക്ക് പോകുന്നതിനിടയിൽ കാറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Content Highlights: dindigul accident -Three members of Kerala family died in road accident in Tamil Nadu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented