ഇപ്പോള്‍ കേരളത്തിലായത് അനുഗ്രഹം, സംസ്ഥാനത്തെക്കുറിച്ച് വിദേശ ഫുട്‌ബോള്‍ പരിശീലകന്റെ കുറിപ്പ്


ഇപ്പോള്‍ കേരളത്തിലായത് അനുഗ്രഹം, മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും കാണണം,വിദേശ ഫുട്‌ബോള്‍ പരിശീലകന്റെ കുറിപ്പ്

-

കേരളത്തിലെ ആരോഗ്യമേഖലയേയും ആതിഥ്യമര്യാദയേയും പുകഴ്ത്തി വിദേശ ഫുട്‌ബോള്‍ പരിശീലകന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ലോക്ക് ഡൗണില്‍ കുടുങ്ങി പട്ടാമ്പിയില്‍ കഴിയുന്ന ബള്‍ഗേറിയന്‍ ഫുട്‌ബോള്‍ പരിശീലകന്‍ ദിമിതര്‍ പാന്റേവിന്റെ കുറിപ്പിലാണ് കേരളത്തിലെ ആരോഗ്യസംവിധാനത്തെ വാനോളം പുകഴ്ത്തുന്നത്. കേരളത്തിലെത്തിയ തനിക്ക് ഊഷ്മളമായ സ്വാഗതമാണെന്നും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ താന്‍ കേരളത്തില്‍ അകപ്പെട്ടത് അനുഗ്രഹമായി കരുതുന്നുവെന്നും ദിമിതര്‍ ഫെയ്‌സ്ബുക്കിലെഴുതി.

ദിമിതര്‍ പാന്റേവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കളായ റിയാസ് കാസിം, യൂസഫ് അലി എന്നിവരുടെ ക്ഷണ പ്രകാരമാണ് എച്ച്.16 സ്‌പോര്‍ട്‌സ് സര്‍വീസിന്റെ ഭാഗമായി കേരളത്തിലെത്തിയത്. കേരളത്തില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തിനു വേണ്ടി പ്രവര്‍ത്തിക്കാനായിരുന്നു ക്ഷണം. അന്താരാഷ്ട്ര തലത്തിലെ എന്റെ അനുഭവ സമ്പത്തും വൈദഗ്ധ്യവും കേരളത്തിലെ ഫുട്‌ബോള്‍ പരിശീലനം നേടുന്നവര്‍ക്ക് പറഞ്ഞുനല്‍കണണെന്നായിരുന്നു അവരുടെ ആവശ്യം.

ഇതുപ്രകാരം മാര്‍ച്ച് 4നാണ് താന്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. അവിടെവെച്ച് വാവ, കുഞ്ഞനു എന്നിവരെ താന്‍ പരിചയപ്പെട്ടു.ഊഷ്മളമായ സ്വീകരണമാണ് എനിക്ക് കേരളത്തില്‍ ലഭിച്ചത്. ആതിഥ്യമര്യാദയ്ക്കപ്പുറം കേരളത്തിന്റെ പ്രകൃതി സൗന്ദര്യം എന്നെ അതിശയിപ്പിച്ചു. ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിന് കേരളത്തിന് തീര്‍ത്തും അര്‍ഹതയുണ്ട്.

ദിവസങ്ങള്‍ക്കുള്ളില്‍ കോവിഡ് വ്യാപനം രൂക്ഷമായി. അത് ഒരു മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ടു. മറ്റ് ലോകരാജ്യങ്ങളെപ്പോലെ കേരളവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പക്ഷെ ഇത്തരമൊരു സാഹചര്യത്തിലും എനിക്ക് ഇവിടെ നിന്നും ഏതെങ്കിലും ബുദ്ധിമുട്ടോ തിരിച്ചുപോവണമെന്നോ തോന്നിയിട്ടില്ല. ഈ ഘട്ടത്തെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറും മുഖ്യമന്ത്രി പിണറായി വിജയനും ഏറെ കാര്യക്ഷമമായാണ് കൈകാര്യം ചെയ്തത്. ലഭ്യമായ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍പ്പോലും പ്രശംസയ്ക്കിടയാക്കിയെന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്.

ക്വാറന്റൈനില്‍ ആയതുമുതല്‍ പട്ടാമ്പി നഗരസഭയിലെ മുതുതല ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രിയ ദാസും സംഘവും നിരന്തരം എന്നെ പരിശോധിച്ചുകൊണ്ടേയിരുന്നു. ഫോണിലൂടെ എന്റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്നും നല്ല സഹകരണമാണ് ലഭിച്ചത്.

അതേസമയം യൂറോപ്പിലെ കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ എന്നെ ഞെട്ടിപ്പിക്കുകയാണ്. ഈ അവസ്ഥയില്‍ ഞാന്‍ കേരളത്തിലാണെന്നുള്ളത് ഏറെ അനുഗ്രഹമായി തോന്നുന്നു. എന്റെയും കുടുംബത്തിന്റേയും നന്ദിയും ആശംസകളും അറിയിക്കാന്‍ വരും ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും ആരോഗ്യമന്ത്രി ശൈലജയേയും നേരിട്ട് കാണാനാവുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു.

Content Highlights: Dimitar Pantev foreign football coach praises Kerala Government

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented