'ദിലീപിനെ പൂട്ടണം' വാട്‌സ് ആപ്പ് ഗ്രൂപ്പ്; ഷോണ്‍ ജോര്‍ജിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു


സ്വന്തം ലേഖകന്‍

ഉന്നത പോലീസ് ഉദ്യോഗസ്ഥ, പ്രമുഖ നടി, സിനിമാ രംഗത്തെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ പേരുകള്‍ ഉപയോഗിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നാണ് കേസ്

ഷോൺ ജോർജ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായപ്പോൾ | Photo: Mathrubhumi

കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ ഷോണ്‍ ജോര്‍ജ് ചോദ്യം ചെയ്യലിനു ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായി. ദീലിപിനെ എതിര്‍ക്കുന്നവരുടെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ മൂന്നുമണിക്കൂര്‍ നീണ്ടുനിന്നു. ഷോണിനെ ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പുതിയ മൊഴിയിലെ വിവരങ്ങള്‍ പരിശോധിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ വ്യക്തതവരുത്തേണ്ടതുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി.

അതേസമയം, വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടിനെക്കുറിച്ചുള്ള തന്റെ മുന്‍ നിലപാടില്‍ ഷോണ്‍ ജോര്‍ജ് ഉറച്ചുനിന്നു. തനിക്ക് ലഭിച്ച സന്ദേശം ദിലീപിന്റെ സഹോദരന്‍ അനൂപിന് അയച്ചുകൊടുക്കുക മാത്രമാണ് ചെയ്തത്. തനിക്ക് ആരാണ് അയച്ചുനല്‍കിയതെന്ന്‌ ഓര്‍ക്കുന്നില്ലെന്നും ഷോണ്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.



'ദിലീപിനെ പൂട്ടണം' എന്ന പേരില്‍ വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഷോണ്‍ ജോര്‍ജ് ആണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷോണിനെ ബുധനാഴ്ച ചോദ്യം ചെയ്തത്. കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ അമ്മിണി കുട്ടന്റെ മുന്നിലാണ് ഷോണ്‍ ഹാജരായത്.

ഉന്നത പോലീസ് ഉദ്യോഗസ്ഥ, പ്രമുഖ നടി, സിനിമാ രംഗത്തെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ പേരുകള്‍ ഉപയോഗിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നാണ് കേസ്. വ്യാജ ഗ്രൂപ്പില്‍ പേരുള്‍പ്പെട്ടവരില്‍ ചിലരുടെ മൊഴി നേരത്തെ അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ രണ്ടാം പ്രതിയും നടന്‍ ദിലീപിന്റെ സഹോദരനുമായ അനൂപിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധന നടത്തിയപ്പോഴാണ് വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഷോണ്‍ എന്നയാളുടെ ഫോണില്‍ നിന്നും അനൂപിന്റെ ഫോണിലേക്ക് സ്‌ക്രീന്‍ഷോട്ട് അയച്ചുവെന്നായിരുന്നു കണ്ടെത്തിയത്.

Content Highlights: dileepine poottanam whatsaap group case shone george appeared before investigating team


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented