ദിലീപ് (ഫയൽ ചിത്രം) | ചിത്രം: മാതൃഭൂമി
കൊച്ചി: വധഗൂഢാലോചന കേസില്‍ ഹൈക്കോടതിക്ക് സത്യം ബോധ്യപ്പെട്ടുവെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ.ബി.രാമന്‍പിള്ള. എല്ലാ ജാമ്യ ഉത്തരവുകളിലും ഉള്ളത് പോലെയുള്ള വ്യവസ്ഥകള്‍ മാത്രമാണ് ഇതിലും ഉള്ളത്. കെട്ടിച്ചമച്ച കഥ പ്രകാരമുള്ള കേസാണിതെന്നും ബി.രാമന്‍ പിള്ള പറഞ്ഞു.
അതേസമയം ദിലീപ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി അനുവദിച്ച സാഹചര്യത്തില്‍ ഈ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അഡ്വ.ബി.രാമന്‍പിള്ള മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാകും പ്രതിഭാഗം ഹൈക്കോടതിയിലേക്ക് പോകുക.
കേസിനെ സംബന്ധിച്ച് വളരെ നിര്‍ണായകമായ നീക്കമാണ് പ്രതിഭാഗം നടത്താനൊരുങ്ങുന്നത്. ഇന്നല്ലെങ്കില്‍ നാളെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഇതിന്റെ മുന്നോടിയായുള്ള നടപടികള്‍ തുടങ്ങിയെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Content Highlights: Dileep to approach court to quash the FIR in conspiracy case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..