Photo: Mathrubhumi
തിരുവനന്തപുരം: വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഇന്ധനത്തിന്റെ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. ലിറ്ററിന് 27 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റര്‍ ഡീസലിന് വില 126 രൂപയാകും. വിലവര്‍ധന കെ.എസ്.ആര്‍.ടി.സിയെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഒരു ദിവസം കെഎസ്ആര്‍ടിസിക്ക് രണ്ടര ലക്ഷം ലിറ്റര്‍ ഡീസല്‍ ആവശ്യമുണ്ട്. വര്‍ധന നിലവില്‍ വരുന്നതോടെ ദിവസം 89 ലക്ഷം രൂപ അധികമായി കെഎസ്ആര്‍ടിസിക്ക് ആവശ്യമായി വരും. ഒരു മാസത്തെ അധിക ബാധ്യത 26 കോടി രൂപയാകും. ഇത് വലിയ പ്രതിസന്ധിയാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടാക്കുക.
വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഇന്ധന വില നാല് രൂപ വര്‍ധിപ്പിച്ചതിനെതിരേ കെഎസ്ആര്‍ടിസി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ വലിയ തുക വര്‍ധിപ്പിച്ചിരിക്കുന്നത്.
കെഎസ്ആര്‍ടിസിക്ക് ഒരുവിധത്തിലും മുന്നോട്ടുപോകാന്‍ സാധിക്കാത്ത സ്ഥിതിയാണ് വിലവര്‍ധനയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇപ്പോള്‍ത്തന്നെ ഭീമമായ നഷ്ടം സഹിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വീണ്ടും വിലവര്‍ധന ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിലവർധനവിനെതിരേ ഹൈക്കോടതിയില്‍ ഹർജി ഫയല്‍ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Content Highlights: diesel price increases rs 27
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..