അയല്‍വാസിയുടെ മുറ്റത്തുകിടന്ന കാര്‍ കത്തിക്കുന്നതിനിടെ പൊള്ളലേറ്റയാള്‍ മരിച്ചു


ചന്ദ്രശേഖരൻ നായർ

കറുകച്ചാല്‍: അയല്‍വാസിയുടെ മുറ്റത്തുകിടന്ന കാര്‍ കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു.

മാന്തുരുത്തി അരിമാലീല്‍ ചന്ദ്രശേഖരന്‍ നായര്‍ (76) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെ അയല്‍വാസി കണ്ണമ്പള്ളി ടോമിച്ചന്റെ മുറ്റത്താണ് സംഭവം.



വീട്ടുമുറ്റത്ത് കിടന്ന കാറിനും ജനലിലും തീപിടിച്ചതുകണ്ട് ടോമിച്ചന്റെ ഭാര്യ ജെസി ഇറങ്ങിച്ചെന്നപ്പോള്‍ ദേഹമാസകലം തീയുമായി ചന്ദ്രശേഖരന്‍ മുറ്റത്തുകൂടി ഓടുന്നതാണ് കണ്ടത്. അയല്‍വാസികള്‍ ചേര്‍ന്ന് വെള്ളമൊഴിച്ച് തീകെടുത്തി. പോലീസെത്തി ചന്ദ്രശേഖരനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച 12.30-ഓടെ മരിച്ചു.

സംസ്‌കാരം ശനിയാഴ്ച 2-ന് വീട്ടുവളപ്പില്‍.


നിലിവിളി കേട്ട് ഓടിയെത്തി; കണ്ടത് കത്തിയെരിയുന്ന മനുഷ്യനെ

: വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെ നിലവിളികേട്ടാണ് മാന്തുരുത്തി കണ്ണംപള്ളി ജെസി വാതില്‍ തുറന്ന് മുറ്റത്തിറങ്ങിയത്. ശരീരമാസകലം തീയുമായി ഒരാള്‍ മുറ്റത്തുകൂടി ഓടുന്നത് കണ്ടു. പോര്‍ച്ചില്‍ കിടന്ന കാറിലും വീടിന്റെ ജനാലകളിലും തീയുണ്ടായിരുന്നു. ജെസിയുടെ നിലവിളികേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. ചന്ദ്രശേഖരന്റെ ശരീരം പകുതി കത്തിയിരുന്നു.

ഓടിക്കൂടിയവര്‍ ചേര്‍ന്ന് തീണയച്ചു. അപ്പോഴാണ് അയല്‍വാസിയായ അരിമാലില്‍ ചന്ദ്രശേഖര(70)നാണതെന്ന് തിരിച്ചറിയുന്നത്.

ചന്ദ്രശേഖരന്‍ എന്തിനാണ് വീട്ടിലെത്തിയതെന്നോ തീയിടാന്‍ ശ്രമിച്ചതെന്നോ വീട്ടുടമ ടോമിച്ചനും കുടുംബത്തിനും അറിയില്ല.

ചന്ദ്രശേഖരനുമായി യാതൊരു പ്രശ്നവുമില്ലായിരുന്നെന്നും നല്ല ബന്ധമായിരുന്നെന്നും ടോമിച്ചന്‍ പറഞ്ഞു.

ആത്മഹത്യയാകാമെന്നാണ് പോലീസ് കരുതുന്നത്. വീട്ടുമുറ്റത്തുനിന്ന്, ചന്ദ്രശേഖരന്‍ കൊണ്ടുവന്നെന്ന് കരുതുന്ന പ്ലാസ്റ്റിക് കുപ്പിയില്‍ മണ്ണെണ്ണയുടെ അംശം കണ്ടെത്തി. ബന്ധുക്കളുമായി അകന്ന് ചന്ദ്രശേഖരന്‍ ഒറ്റയ്ക്കായിരുന്നു താമസം.

ടോമിച്ചന്റെ പരാതിയില്‍ കറുകച്ചാല്‍ പോലീസ് അന്വേഷണം തുടങ്ങി.

Content Highlights: Died while burning a car in a neighbor's yard


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented