കൊല്ലപ്പെട്ട ധീരജ്, പിടിയിലായ സോയിമോൻ സണ്ണി
ഇടുക്കി: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ വധക്കേസില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറിയും കഞ്ഞിക്കുഴി പഞ്ചായത്ത് ഭരണസമിതി അംഗവുമായ സോയിമോന്‍ സണ്ണിയാണ് പിടിയിലായത്.
ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ നിഖില്‍ പൈലിയോടൊപ്പം ആറംഗ സംഘത്തില്‍ ഉള്‍പ്പെട്ട ആളാണ് സോയിമോന്‍ സണ്ണിയെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി സോയിമോനെ പോലീസ് തിരയുകയായിരുന്നു. എന്നാല്‍ കൊലപാതകത്തിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു.
ബുധനാഴ്ച രാവിലെ സ്വന്തം വീട്ടില്‍നിന്നാണ് സോയിമോനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് വരും മണിക്കൂറുകളില്‍ രേഖപ്പെടുത്തും.
കേസില്‍ ഇതുവരെ ഏഴുപേരാണ് അറസ്റ്റിലായത്. ഇതില്‍ ഒരാളെ പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് അറസ്റ്റ് ചെയ്തത്.
അതേസമയം, ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കത്തി കണ്ടെത്താനായി പോലീസ് ഇന്നു തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി നിഖില്‍ പൈലി, രണ്ടാം പ്രതി ജെറിന്‍ ജോജോ എന്നിവരെ നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.
Content Highlights: Dheeraj murder; One more in custody
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..