ഡി.ജി.പി.യുടെ രഹസ്യ കത്ത് സ്വര്‍ണക്കടത്ത് പ്രതിയുടെ കൈയില്‍; അന്വേഷണത്തിന് ഉത്തരവ്


അന്വേഷണത്തിന് ഉത്തരവിട്ടത് ഹൈക്കോടതി

പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: കോഫെപോസ കരുതല്‍ തടങ്കല്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് അയച്ച രഹസ്യ കത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ കൈവശം എത്തിയതില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

സ്വര്‍ണക്കള്ളക്കടത്തു നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മലപ്പുറം കാവനൂര്‍ സ്വദേശി ഫസലുറഹ്‌മാനും മറ്റു ചിലര്‍ക്കും എതിരേ കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ കോഫെപോസ നിയമപ്രകാരം കരുതല്‍തടങ്കലിന് ഉത്തരവിട്ടിരുന്നു. എന്നാല്‍, ഈ വിവരം ലഭിച്ച ഫസലുറഹ്‌മാന്‍ ഒളിവില്‍പ്പോയി. ഇതിനിടെ തടങ്കല്‍ ഉത്തരവ് ചോദ്യംചെയ്ത് ഫസലുറഹ്‌മാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതോടൊപ്പം കത്തിന്റെ പകര്‍പ്പും ഹാജരാക്കി. 'സീക്രട്ട്' എന്ന് എഴുതിയ കത്ത് തടങ്കല്‍ ഉത്തരവ് നേരിടുന്ന ആള്‍ കോടതിയില്‍ ഹാജരാക്കിയത് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ്. മനു കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവിയില്‍നിന്ന് കോടതി വിശദീകരണം തേടി.

ജില്ലാ പോലീസ് മേധാവി നല്‍കിയ സത്യവാങ്മൂലത്തില്‍, മറ്റൊരാളുടെ തടങ്കല്‍ ഉത്തരവ് നടപ്പാക്കുന്ന സമയത്ത് ഉത്തരവിനൊപ്പം സ്ഥലം സബ് ഇന്‍സ്‌പെക്ടര്‍ അബദ്ധത്തില്‍ രഹസ്യരേഖയുടെ പകര്‍പ്പും നല്‍കുകയായിരുന്നെന്നും അയാളില്‍ നിന്നായിരിക്കാം ലഭിച്ചതെന്നുമാണ് വിശദീകരിച്ചത്. ഈ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാരന്‍ അനുമതി തേടിയതോടെ ഹര്‍ജി പിന്‍വലിക്കാന്‍ കോടതി അനുവദിച്ചിട്ടുണ്ട്. .

Content Highlights: DGP's secret letter gold smuggling case Kerala High Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented