തിരുവനന്തപുരം: പാളയം സെന്റ് ജോസഫ് മെട്രോപോളിറ്റന്‍ കത്തീഡ്രലില്‍ വിശ്വാസികളുടെ പ്രതിഷേധം. മറ്റൊരു ഇടവകയിലെ അംഗത്തിന്റെ മൃതദേഹം പാളയം പള്ളിയുടെ കീഴില്‍ വരുന്ന പാറ്റൂര്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചതിനെ തുടര്‍ന്നാണ് ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. 

വെട്ടുകാട് ഇടവകയില്‍പ്പെട്ട മിഥുന്‍ മാര്‍ക്കോസ് എന്നൊരു യുവാവ് പത്തുവര്‍ഷം മുമ്പ് അപകടത്തില്‍ മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം വെട്ടുകാട് പള്ളിയില്‍ സെല്ലാറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. 

മിഥുന്റെ മൃതദേഹം കഴിഞ്ഞയാഴ്ച പാറ്റൂര്‍പള്ളിയില്‍ സംസ്‌കരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പാളയം പള്ളിയില്‍ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധിച്ചത്. പള്ളിക്കമ്മറ്റിക്കാര്‍ പണം സ്വീകരിച്ച് സംസ്‌കാരത്തിന് അനുമതി നല്‍കിയെന്നാണ് വിശ്വാസികളുടെ ആരോപണം. വിഷയം പരിഹരിക്കാന്‍ പള്ളി ഹാളില്‍ യോഗം ചേര്‍ന്നു. ബിഷപ്പ് ഹൗസില്‍നിന്ന് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. ഒരാഴ്ചയ്ക്കുള്ളില്‍ മൃതദേഹം പാറ്റൂര്‍പള്ളിയില്‍നിന്ന് മാറ്റാന്‍ തീരുമാനം ആയിട്ടുണ്ട്.

content highlights: devotees protest in thiruvananthapuram palayam church