സുപ്രീം കോടതി | Photo: Mathrubhumi
ന്യൂഡല്‍ഹി: ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡി. കുമാർ സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തു. ദേവികുളം എം.എല്‍.എ എ. രാജയുടെ നിയമസഭാംഗത്വം അസാധുവാക്കിയ ഹൈക്കോടതി വിധിയിൽ തന്റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹർജി.
അഭിഭാഷകൻ അൽജോ ജോസഫ് ആണ് തടസ്സഹർജി ഫയൽചെയ്തത്. അപ്പീൽ നൽകാൻ പത്ത് ദിവസത്തേക്ക് ഇടക്കാല സ്റ്റേ ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ രാജ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുമെന്നാണ് സൂചന.
അപ്പീൽ ഫയൽ ചെയ്യുന്നതിന്റെ ഭാഗമായി മുതിർന്ന അഭിഭാഷകരുമായി സിപിഎം നേതൃത്വം കൂടിയാലോചന ആരംഭിച്ചിട്ടുണ്ട്. ഈ ആഴ്ച്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ അപ്പീൽ ഫയൽ ചെയ്യുമെന്നാണ് സൂചന.
Content Highlights: Devikulam MLA Raja’s election declared void; Kumar filed a petition in the Supreme Court
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..