വൃശ്ചികം ഒന്നിന് ശബരിമലയിൽ ദർശനത്തിനെത്തിയ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, പ്രമോദ് നാരായൺ എം.എൽ.എ. എന്നിവർക്ക് മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി പ്രസാദം നൽകുന്നു| കെ.രാധാകൃഷ്ണൻ | ഫോട്ടോ വി.കെ.അജി, ജെ.ഫിലിപ്പ്|മാതൃഭൂമി
തിരുവനന്തപുരം: ശബരിമല ദര്ശനവിവാദത്തിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്. ദൈവത്തിന്റെ പണം കക്കുന്നവര് പേടിച്ചാല്‍ മതിയെന്നും മോഷ്ടിക്കാത്തതിനാല് ഒരു ദൈവത്തേയും പേടിയില്ലെന്നും മന്ത്രി പറഞ്ഞു. അമ്മയേ ബഹുമാനമുണ്ടെങ്കിലും ദിവസവും തൊഴാറില്ല. തീര്‍ത്ഥം കുടിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സന്നിധാനത്തെത്തിയപ്പോള്‍ തൊഴുതില്ലെന്നും തീര്‍ത്ഥം കുടിച്ചില്ലെന്നുമുള്ള വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
മന്ത്രിയുടെ വാക്കുകള്‍
ഞാന്‍ സാധാരണ എന്റെ അമ്മയെ തൊഴാറില്ല. എല്ലാ ദിവസവും രാവിലെ അമ്മയെ തൊഴാറുണ്ടോ നിങ്ങളാരെങ്കിലും? ആരെങ്കിലും തൊഴുന്നുണ്ടോ? അതിനര്‍ത്ഥം അമ്മയോട് ബഹുമാനം ഇല്ലെന്നാണോ? എന്റെ ഒരു രീതിയുണ്ട്. ഞാന്‍ ചെറുപ്പം മുതല്ക്കേ ശീലിച്ചുവന്ന രീതി. ഈ വെള്ളമൊന്നും ഞാന്‍ കുടിക്കാറില്ല. ഞാന്‍ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാറില്ല. ഞാന്‍ ജീവിതത്തില്‍ കഴിക്കാത്ത സാധനം കഴിക്കില്ല. അത് വിശ്വാസത്തിന്റെ പേരില്‍ കഴിക്കണം എന്ന് പറഞ്ഞാലും ഞാന്‍ കഴിക്കാന്‍ തയ്യാറാകില്ല.
എനിക്കെന്റെ വിശ്വാസമുണ്ട്. അതുകൊണ്ട് നിങ്ങളുടെ വിശ്വാസം മോശമാണെന്ന് ഞാന്‍ പറയില്ല. നിങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഏത് അറ്റംവരെയും പോകും എന്നുള്ളത് തെളിവ് സഹിതമുണ്ട്. കക്കുന്നവര് മാത്രം പേടിച്ചാല്‍ മതി. ദൈവങ്ങളുടെ പേര് പറഞ്ഞു കക്കുന്നവര് പേടിക്കുക. ഒരു പൈസയും എനിക്ക് വേണ്ട, ഒരു ചായ പോലും വേണ്ട. പിന്നെ എനിക്ക് പേടിക്കേണ്ട ആവശ്യമില്ല. ഞാന്‍ കക്കുന്നില്ല, അതുകൊണ്ട് എനിക്കൊരു ദൈവത്തേയും പേടിയില്ല.
Content Highlights: Devaswom minister K Radhakrishnan on sabarimala controversy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..