പ്രതിപക്ഷം ഉന്നയിച്ചു, കോവിഡ് മരണം നിശ്ചയിക്കുന്ന റോള്‍ ഡോക്ടര്‍മാര്‍ക്ക് വിട്ട് സര്‍ക്കാര്‍


വി.ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണം നിശ്ചയിക്കുന്ന രീതിയില്‍ മാറ്റം വരുന്നു. പ്രതിപക്ഷം സഭയില്‍ ഉന്നിയിച്ച വിമര്‍ശനത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കവേയാണ് എം.കെ മുനീര്‍ എം.എല്‍.എ കോവിഡ് മരണം നിശ്ചയിക്കുന്നതില്‍ അപാകതയുണ്ടെന്ന് ഉന്നയിച്ചത്‌.

കോവിഡ് മരണം നിശ്ചയിക്കുന്നത് ഡോക്ടര്‍മാര്‍ക്ക് വിട്ടതായി മുഖ്യമന്ത്രി സഭയെ അറിയിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് ഫെയ്‌സ്ബുക്കില്‍ സര്‍ക്കാരിനെ അഭിനന്ദിച്ച്‌ രംഗത്തെത്തി.

പ്രതിപക്ഷ നേതാവിന്റെ ഫെയ്‌സ്ബുക്ക് ലൈവിന്റെ പ്രസക്ത ഭാഗങ്ങള്‍.

സംസ്ഥാനത്ത് കോവിഡുമായി ബന്ധപ്പെട്ട് മരിക്കുന്നവരുടെ വിവരങ്ങള്‍ കോവിഡ് മരണങ്ങളുടെ ലിസ്റ്റില്‍ വരുന്നില്ലെന്ന പരാതി കഴിഞ്ഞ രണ്ട് ദിവസമായി നിയമസഭയില്‍ ഉന്നയിക്കുകയായിരുന്നു. ഐസിഎംആറിന്റെയും ലോകാരോഗ്യസംഘടനയുടെയും മാനദണ്ഡങ്ങള്‍ അനുസരിച്ചിട്ടാണ് കോവിഡാണ് മരണ കാരണം എന്ന് നിശ്ചയിക്കുന്നത്.

ഒരു ഡോക്ടര്‍ 24 മണിക്കൂറോ അതില്‍ കൂടുതലോ ഒരു രോഗിയെ ചികിത്സിച്ചിട്ടുണ്ടെങ്കില്‍ ആ രോഗിയുടെ മരണം എന്തുകൊണ്ടാണെന്ന് നിശ്ചയിക്കാനുള്ള അവകാശം ആ ഡോക്ടര്‍ക്കാണ്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ ചെയ്തിരുന്നത് തിരുവനന്തപുരത്ത് ഒരു മാനേജിങ്ങ് കമ്മിറ്റിയെ നിയോഗിക്കുകയും രോഗിയെ ഒരിക്കല്‍ പോലും കാണാത്തവര്‍ മരണ കാരണം നിശ്ചയിക്കുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍ ഇത് ഐസിഎംആറിന്റെയും ലോകാരോഗ്യ സംഘടനയുടെയും മുഴുവന്‍ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടാണ്.

ഇന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി രണ്ടുകാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്ന് ചികിത്സിക്കുന്ന ഡോക്ടറായിരിക്കും കോവിഡ് മരണം നിശ്ചയിക്കുക. അതിനെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നു. കാരണം ഞങ്ങള്‍ ആവശ്യപ്പെട്ട പ്രധാനകാര്യം അതായിരുന്നു. രണ്ടാമത്തേത് സംസ്ഥാന തലത്തില്‍ നിന്ന് ജില്ലാ തലത്തിലേക്ക് കോവിഡ് മരണത്തില്‍ തീരുമാനം എടുക്കുന്നത് മാറ്റുമെന്നായിരുന്നു. ഇത് പൂര്‍ണമായും സമ്മതം അല്ലെങ്കിലും എറണാകുളത്തോ കാസര്‍കോടോ മരിക്കുന്ന ഒരാളുടെ മരണകാരണം തിരുവനന്തപുരത്ത് നിശ്ചയിക്കുന്നതിനേക്കാള്‍ നല്ലതാണ് ജില്ലാ ആസ്ഥാനത്ത് നിശ്ചയിക്കുന്നത്.

ഡിവൈഎഫ്‌ഐ നേതാവ് ബിജുവിന്റെ കാര്യം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ബിജു കോവിഡ് മൂലം മരിച്ചതാണെന്ന് എല്ലാവരും വ്യക്തമാക്കിയിരുന്നു. ബിജുവിന്റെ മരണം ആശുപത്രിയില്‍ വെച്ച് കോവിഡ് മൂലമാണ് മരിച്ചതെങ്കില്‍ പോലും സര്‍ക്കാരിന്റെ ലിസ്റ്റില്‍ കോവിഡ് മരണം അല്ലായിരുന്നു.

മരണ നിരക്ക് കുറച്ച് കാണിക്കാനുള്ള ബോധപൂര്‍മായുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്.

ഇതുമൂലം കോവിഡ് മൂലം മരിക്കുന്നവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പല ആനുകൂല്യങ്ങളും ലഭിക്കാതെ വരും. കോവിഡുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കു പോലും ഉപയോഗിക്കേണ്ടിവരുന്ന ഇത്തരം കണക്കുകള്‍ തെറ്റായി രേഖപ്പെടുത്തുന്നത് ശരിയല്ല.

മഹാമാരിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിരുപാധിക പിന്തുണ നല്‍കുമ്പോള്‍ തന്നെ സര്‍ക്കാരിന്റെ വീഴ്ചകള്‍ ശ്രദ്ധയില്‍പ്പെടുത്തും. ക്രിയാത്മകമായി പ്രതിപക്ഷം പെരുമാറിയതിന്റെ റിസല്‍ട്ടായി ഞാന്‍ ഇതിനെ കാണും-സതീശന്‍ പറഞ്ഞു

അടിയന്തര പ്രമേയ നോട്ടീസില്‍ പറഞ്ഞ പ്രധാനപ്പെട്ടകാര്യം മരണ നിരക്കിലെ ആശങ്കയായിരുന്നു. മരണ കാരണം നിശ്ചയിക്കേണ്ടത് മാനേജ്മെന്റ് കമ്മിറ്റിയല്ല മറിച്ച് ഡോക്ടര്‍മാരാണ്. ഡോക്ടര്‍മാര്‍ മരണ കാരണം നിശ്ചയിക്കുന്നതിലേക്ക് സംവിധാനം മാറണമെന്നായിരുന്നു അടിയന്തര പ്രമേയത്തിലെ പ്രധാന ആവശ്യം. മരണനിരക്കിലെ പരാമര്‍ശത്തെ ചൊല്ലി ആരോഗ്യമന്ത്രിയും പ്രതിപക്ഷവും നേരിട്ട് സഭയില്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. അടിയന്തിര പ്രമേയത്തിലെ പരാമര്‍ശങ്ങളോട് ആരോഗ്യമന്ത്രി വൈകാരികമായാണ് പ്രതികരിച്ചത്. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം ഇകഴ്ത്തി കാണിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വിമര്‍ശനം. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്കാണ് കേരളത്തിലേതെന്ന് ആരോഗ്യമന്ത്രി അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മനപ്പൂര്‍വ്വം കോവിഡ് മരണ നിരക്ക് കുറച്ചുകാണിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

Contenth Highlight: Determining covid mortality; VD satheesan facebook live

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented