ഭൂപരിഷ്‌കരണചട്ടം ലംഘിച്ചിട്ടും പി.വി. അന്‍വറിനെതിരേ നടപടിയില്ല; വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി


പി.വി.അൻവർ എംഎൽഎ |ഫോട്ടോ:മാതൃഭൂമി

കൊച്ചി: ഭൂപരിഷ്‌കരണ ചട്ടം ലംഘിച്ചിട്ടും പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. സർക്കാർ ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. പി.വി. അന്‍വറിനെതിരെ നോട്ടീസ് അയക്കാനും ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് പി.വി. അന്‍വറിന്റെയും കുടുംബത്തിന്റെയും കൈവശം ഏകദേശം 207 ഏക്കര്‍ ഭൂമി ഉണ്ട്. ഇത് ചൂണ്ടിക്കാണിച്ച് ഭൂരഹിതനായ മലപ്പുറം സ്വദേശി കെ.വി. ഷാജി ലാന്‍ഡ് ബോര്‍ഡിനെ സമീപിച്ചിരുന്നു. പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതിന് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാന്‍ ലാന്‍ഡ് ബോര്‍ഡ് താലൂക്ക് അധികൃതര്‍ക്കും റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിനും നിര്‍ദേശം നല്‍കിയിരുന്നു.

ഇതു സംബന്ധിച്ച് 2017ല്‍ ഒരു ഉത്തരവ് വന്നിട്ടും തുടര്‍ നടപടി ഉണ്ടായിരുന്നില്ല. എംഎല്‍എയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സര്‍ക്കാര്‍ അദ്ദേഹത്തെ സഹായിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് ഷാജി ഹൈക്കോടതി സമീപിച്ചു. ഈ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി വീശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

മൂന്നു വര്‍ഷമായിട്ടും എന്തുകൊണ്ടാണ് ഉത്തരവ് നടപ്പാക്കാത്തതെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടാണ് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ല എന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ അടുത്ത മാസം ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.

Content Highlights: Despite violating the Land Reforms Act, No action against PV Anwar; High Court sought explanation

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented