ചെന്നൈ: 2018 ലെ ആശാന്‍ സ്മാരക കവിതാ പുരസ്‌കാരത്തിന് ദേശമംഗലം രാമകൃഷ്ണന്‍ അര്‍ഹനായി. 50000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ചെന്നൈയിലെ ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍ വര്‍ഷം തോറും നല്‍കി വരുന്നതാണ് ഈ പുരസ്‌കാരം. 

ഡോ. സി.ആര്‍ പ്രസാദ് ചെയര്‍മാനും ഡോ. ടി.എന്‍ സതീശന്‍, ഡോ.എം.എം ശ്രീധരന്‍ എന്നിവര്‍ അംഗങ്ങളുമായിട്ടുള്ള സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ദേശമംഗലത്തിന്റെ കവിതകളിലെ മനുഷ്യ സങ്കല്‍പം ആധുനിക കാലത്ത് ഉയര്‍ന്നുവന്നിട്ടുള്ള പല ദര്‍ശനങ്ങളേയും സൗമനസ്യത്തോടെ മാറ്റി നിര്‍ത്തുന്നുണ്ടെന്ന് സമിതി അഭിപ്രായപ്പെട്ടു. 

ആശാന്‍ മെമ്മോറിയല്‍ നല്‍കി വരുന്ന 32ാമത് പുരസ്‌കാരമാണിത്. ഡിസംബര്‍ 10 ന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.