മോൻസൺ മാവുങ്കൽ
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്സന് മാവുങ്കലില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം. മെട്രോ ഇന്‍സ്പെക്ടര്‍ എ. അനന്തലാല്‍, മേപ്പാടി എസ്ഐ എ.ബി. വിപിന്‍ എന്നിവര്‍ വന്‍തുക കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം.
മോന്സണ് മാവുങ്കലിന്റെ സഹായി ജോഷിയുടെ അക്കൗണ്ടില്‍ നിന്ന് ഇരുവരുടേയും അക്കൗണ്ടില്‍ പണം എത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. മെട്രോ ഇന്‍സ്പെക്ടര്‍ അനന്തലാല്‍ ഒരു ലക്ഷം രൂപയും മേപ്പാടി എസ്ഐ വിപിന്‍ ഒന്നേ മുക്കാല്‍ ലക്ഷം രൂപയും കൈപ്പറ്റി എന്നാണ് കണ്ടെത്തല്‍.
എന്നാല്‍ പ്രാഥമിക ചോദ്യംചെയ്യലില്‍ തുക കടമായി വാങ്ങിയതായാണ് ഇവര്‍ ക്രൈംബ്രാഞ്ചിന് നല്കിയ മൊഴി. ഇവര്‍ക്ക് പണം കൈമാറിയ മോന്‍സന്റെ സഹായി ജോഷി പോക്സോ കേസ് പ്രതിയുമാണ്. എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് എസ്പിയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല.
Content Highlights: Departmental enquiry against police officers who received bribes from Monson Mavunkal
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..