തിരുവനന്തപുരം കണിയാപുരം കരിച്ചാറ ഭാഗത്ത് സിൽവർ ലൈൻ പദ്ധതിയുടെ സർവേയ്ക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് ചവിട്ടി വീഴ്ത്തുന്നു.
തിരുവനന്തപുരം: കെ-റെയില്‍ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ പോലീസ് ഉദ്യോഗസ്ഥന് എം. ഷബീറിനെതിരെ വകുപ്പുതല അന്വേഷണം. ഷബീര്‍ ചവിട്ടുന്ന ദൃശ്യം നേരത്തെ പുറത്ത് വന്നിരുന്നു. ഷബീര്‍ സമരക്കാരെ ചവിട്ടിയെന്ന് സ്പെഷ്യല്‍ബ്രാഞ്ചും സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് വകുപ്പു തല അന്വേഷണം പ്രഖ്യാപിച്ചത്. മുമ്പും നിരവധി തവണ സസ്പെന്‍ഷനിലായ ആളാണ് ഷബീര്‍.
അസിസ്റ്റന്റ് കമ്മീഷണറുടെ കോളറിന് പിടിച്ച സംഭവംവരെ ഉണ്ടായിട്ടുണ്ട്. 2019 ല്‍ ആയിരുന്നു മദ്യപിച്ച് ലക്കുകെട്ട് കാറോടിച്ച ഷബീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു അസിസ്റ്റന്റ് കമ്മീഷണറോട് കയര്‍ത്ത് കോളറിന് പിടിച്ചത്. ഇതിൽ സസ്പെൻഷനിലായി.
2011ല്‍ കേബിള്‍ കണക്ഷന്റെ വാടക ചോദിച്ചെത്തിയ ആളെ ആക്രമിച്ചതിനും ഷബീറിനെതിരെ കേസെടുത്തിരുന്നു. തുമ്പ പോലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച കേസുണ്ട്. ഇതേവര്‍ഷം തന്നെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് മറ്റൊരാളെ ആക്രമിച്ച സംഭവത്തിലും കേസെടുത്തിരുന്നു.
മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെ അഭിഭാഷകനെ മര്‍ദ്ദിച്ച കേസും ഇയാള്‍ക്കെതിരെ ഉണ്ട്. ഇങ്ങനെ തുടര്‍ച്ചയായി അഞ്ച് സസ്പെന്ഷന് വാങ്ങിയ ഷബീറാണ് സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയത്.
കണിയാപുരം കരിച്ചാറയില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കെ-റെയില്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകരും സംഘടിച്ചെത്തി തടഞ്ഞതിന് പിന്നാലെയാണ് പോലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതില്‍ പരിക്കേറ്റ ജോയി എന്ന ആളെ മര്‍ദിച്ചത് ഷബീറാണ്. ബോധരഹിതനായിട്ടും ഷബീര്‍ മര്‍ദനം തുടര്‍ന്നുവെന്നാണ് ആരോപണം. പരിക്കേറ്റ ജോയി ചികിത്സയിലാണ്
Content Highlights: Departmental Enquiry Against CPO Basheer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..