ഓഡിറ്റുതന്നെ അട്ടിമറിച്ചു; കള്ളം മറയ്ക്കാന്‍ സഹകരണ വകുപ്പിന്റെ ബദല്‍ റിപ്പോര്‍ട്ട്


ബിജു പരവത്ത്

കര്‍ശനനടപടിയെടുക്കാന്‍ ഓഡിറ്റ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥന്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് പരിശോധിച്ച ഉന്നതതല സമിതിയിലെ അംഗമായിരുന്നു. കരുവന്നൂരില്‍ തട്ടിപ്പ് കണ്ടെത്തിയില്ലെന്ന് കാണിച്ച് 16 സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത് ഈ സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ്.

Photo: Mathrubhumi Archives

തിരുവനന്തപുരം: ലക്ഷങ്ങളുടെ ക്രമക്കേട് മറച്ചുവെച്ച് എസ്.സി.-എസ്.ടി. ഫെഡറേഷന്റെ ഓഡിറ്റുതന്നെ അട്ടിമറിച്ച ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ സഹകരണവകുപ്പിന്റെ ബദല്‍ റിപ്പോര്‍ട്ട്. അഞ്ചുവര്‍ഷത്തെ ഓഡിറ്റ് പുനഃപരിശോധിക്കണമെന്നും ഓഡിറ്റര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും സഹകരണ ഓഡിറ്റ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് അട്ടിമറിക്കാനാണ് സഹകരണസംഘം രജിസ്ട്രാര്‍ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാറില്‍നിന്ന് ബദല്‍ റിപ്പോര്‍ട്ട് വാങ്ങിയത്. ഓഡിറ്റര്‍ക്ക് ഒരു വീഴ്ചയുമില്ലെന്നും കണക്കിലെ പിഴവ് അടുത്ത ഓഡിറ്റില്‍ തിരുത്താമെന്നുമുള്ള വിചിത്ര റിപ്പോര്‍ട്ടാണ് ഡെപ്യൂട്ടി രജിസ്ട്രാര്‍ നല്‍കിയത്.

2010 മുതല്‍ 2014വരെ സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ ഫെഡറേഷനിലെ ഓഡിറ്ററായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരേയാണ് ഓഡിറ്റ് ഡയറക്ടര്‍ സഹകരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഓരോ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴും ആറുമാസംകൊണ്ട് തീര്‍ക്കേണ്ട ഓഡിറ്റ് ആറുവര്‍ഷമെടുത്താണ് നല്‍കിയത്, കൃത്യതയില്ലാത്ത കണക്കുകളും രേഖകളില്ലാത്ത റിപ്പോര്‍ട്ടുകളുമാണ്, ബാലന്‍സ് ഷീറ്റില്‍ 56 ലക്ഷം രൂപയുടെ വ്യത്യാസമാണുള്ളത് എന്നിങ്ങനെ ഗുരുതരമായ എട്ടു വീഴ്ചകള്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

കര്‍ശനനടപടിയെടുക്കാന്‍ ഓഡിറ്റ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത ഈ ഉദ്യോഗസ്ഥന്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് പരിശോധിച്ച ഉന്നതതല സമിതിയിലെ അംഗമായിരുന്നു. കരുവന്നൂരില്‍ തട്ടിപ്പ് കണ്ടെത്തിയില്ലെന്ന് കാണിച്ച് 16 സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത് ഈ സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ്.

കരുവന്നൂരില്‍ 90 കോടിയുടെ ക്രമക്കേട് നടന്നുവെന്ന് 2013-ല്‍ തന്നെ പ്രത്യേകം റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥനെ അടക്കം സസ്‌പെന്‍ഡ് ചെയ്യാന്‍ ഈ സമിതി ശുപാര്‍ശചെയ്തിരുന്നു.

സഹകരണമന്ത്രിയുടെ അടക്കം വിശ്വസ്തനും സഹകരണസംഘം രജിസ്ട്രാര്‍ ഓഫീസിലെ പ്രധാന ചുമതല വഹിക്കുന്നയാളുമാണ് ആരോപണ വിധേയന്‍. ഓഡിറ്റ് ഡയറക്ടറോട് സഹകരണവകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്.


Content Highlights: Department of co-operation audit Karuvannur bank scam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented