കോഴിക്കോട്: രാജ്യത്ത് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയിട്ട് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ട് മുതലാണ് 500,1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്.
നോട്ട് നിരോധനം രാജ്യത്തെ പിന്നോട്ടടിച്ചെന്നാരോപിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ ഇന്ന് പ്രതിഷേധദിനം ആചരിക്കും. ബിജെപി ഈ ദിവസം കള്ളപ്പണ വിരുദ്ധ ദിനമായാണ് ആചരിക്കുന്നത്.
കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരായ യുദ്ധം എന്നുവിശേഷിപ്പിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടുനിയന്ത്രണം പ്രഖ്യാപിച്ചത്.