കൊച്ചി: മരടില്‍ പൊളിച്ചുമാറ്റിയ ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ സമയബന്ധിതമായി നീക്കംചെയ്യല്‍ നഗരസഭയുടെ ബാധ്യതയാണെന്ന് ഹരിത ട്രൈബ്യൂണല്‍. സുപ്രീംകോടതി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ ഇത് ചെയ്തുതീര്‍ക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ സംസ്ഥാന മോണിറ്ററിങ് കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് എ.വി. രാമകൃഷ്ണ പിള്ള. മരടിലെ പൊളിച്ചുമാറ്റിയ ഫ്‌ളാറ്റുകള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

ഫ്‌ളാറ്റ് പൊളിച്ചതുകൊണ്ട് പരിസ്ഥിതിക്കുണ്ടായ ആഘാതം എത്രത്തോളമുണ്ടെന്നും അതുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രാഥമിക നടപടികള്‍ സ്വീരിച്ചു എന്നതും പരിശോധിക്കുന്നതിനാണ് ഇപ്പോഴത്തെ സന്ദര്‍ശനമെന്നും ജസ്റ്റിസ്. രാമകൃഷ്ണ പിള്ള പറഞ്ഞു. 

അവശിഷ്ടങ്ങള്‍ മാറ്റുന്നതിന്റെ ഉത്തരവാദിത്തം മരട് നഗരസഭക്കാണ്. ആ ഉത്തരവാദിത്തത്തില്‍ നിന്ന് അവര്‍ക്ക് മാറിനില്‍ക്കാനാവില്ല. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Demolished flat waste remove-responsibility-maradu municipality-green tribunal