വി.മുരളീധരൻ
തിരുവനന്തപുരം: വേദ പാരമ്പര്യത്തില്‍ ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന ജനാധിപത്യ സങ്കല്പങ്ങളെ കുറിച്ച് ഗവേഷണങ്ങളുണ്ടാകണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. അനന്തപുരി വേദസമ്മേളനത്തില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. മണ്ണിന്റേയും മരങ്ങളുടേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന വേദവാക്യത്തെ പിന്‍പറ്റുന്നതാണ് ഭാരതീയ ജനാധിപത്യ സംവിധാനമെന്നും ആ പൊരുള്‍ തേടുന്ന പഠനങ്ങളുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
പാശ്ചാത്യനാടുകളില്‍ നിന്ന് മാത്രമേ അനുകരണീയമായ മാതൃക കണ്ടെത്താന്‍ പറ്റൂ എന്ന് ചിന്തിക്കുന്നവര്‍ നമ്മുടെ സംസ്കാരത്തെ അറിയാന്‍ ശ്രമിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ തന്നെ നമ്മുടെ സംസ്കാരത്തെ ഉള്‍ക്കൊണ്ടുള്ള ഒരു ജനാധിപത്യ സംവിധാനക്രമം ഉണ്ടാക്കിയെടുക്കണമായിരുന്നു. യൂറോപ്യന്‍ ജീവിതശൈലിയുടെയും വിദ്യാഭ്യാസ രീതികളുടെയും അടിമകളായി തുടര്‍ന്നതിനാല്‍ ഈ അന്വേഷണം നടന്നില്ലെന്നും വി. മുരളീധരന് പറഞ്ഞു.
ജനാധിപത്യ സംസ്ക്കാരത്തെ ഉള്‍കൊണ്ട വേദങ്ങള്‍ അതിന്റെ സമ്പൂര്ണതയില് സംരക്ഷിക്കപെടുക തന്നെ വേണം. ജനങ്ങള്‍ക്കിടയില്‍ വേദങ്ങളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കാന്‍ കൂട്ടായ ശ്രമമുണ്ടാകണമെന്നും വി.മുരളീധരന് പറഞ്ഞു.
Content Highlights: democratic values-Vedas-v muraleedharan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..