തൃശ്ശൂർ കോട്ടപ്പുറം റെയിൽവേ ഗേറ്റിനടുത്ത് വേർപ്പെട്ട മംഗള എക്സ്പ്രസിന്റെ ബോഗികൾ വീണ്ടും യോജിപ്പിച്ചപ്പോൾ
തൃശ്ശൂര്‍: ഡെല്‍നര്‍ കമ്പനിയുടെ കപ്ലറുകള്‍ ഉപയോഗിക്കുന്ന കോച്ചുകളുള്ള തീവണ്ടികള്‍ ഓട്ടത്തിനിടെ മുറിയുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും നടപടിയൊന്നും ഉണ്ടാകുന്നില്ല. തീവണ്ടിയുടെ കോച്ചുകളെ ബന്ധിപ്പിക്കുന്ന ഡെല്‍നര്‍ കപ്ലറുകള്‍ ഒഴിവാക്കണമെന്ന് റെയില്‍വേ അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട് ഉള്ളതാണ്. പക്ഷേ, ഇപ്പോഴും സുരക്ഷാഭീഷണിയില്‍ ഓടുകയാണ് തീവണ്ടികള്‍. ഒരു കൊല്ലത്തിനിടെ തിരുവനന്തപുരം ഡിവിഷനില്‍ മാത്രം മൂന്ന് ബോഗി വേര്‍പെടലുകളാണ് ഉണ്ടായത്. മൂന്നിലും ഉപയോഗിച്ചിരുന്നത് ഡെല്‍നര്‍ കപ്ലറുകളാണ്.
വളവില്ലാത്ത നിരപ്പായ സ്ഥലത്തുവെച്ച് കോച്ചുകള്‍ വേര്‍പെട്ടതുകൊണ്ടുമാത്രമാണ് വലിയ ദുരന്തം ഒഴിവായത്. പ്രശ്‌നം ഗൗരവത്തിലെടുക്കാത്തത് ജീവനക്കാര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ബുധനാഴ്ച തൃശ്ശൂര്‍ നഗരത്തിനടുത്തുവെച്ച് മംഗള എക്‌സ്പ്രസിന്റെ 22 കോച്ചുകളാണ് എന്‍ജിനില്‍നിന്ന് വേര്‍പെട്ടത്. വണ്ടിക്ക് വേഗം കുറവായിരുന്നതിനാലും നിരപ്പായ സ്ഥലമായിരുന്നതിനാലുമാണ് നിറയെ യാത്രക്കാരുമായി വന്ന മംഗള അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം ജൂലായില്‍ അങ്കമാലിക്കടുത്തുവെച്ച് വേണാട് എക്‌സ്പ്രസിന്റെ ബോഗികള്‍ ഓട്ടത്തിനിടെ വേര്‍പെട്ടിരുന്നു. അന്നും വലിയ അപകടമായില്ല. കഴിഞ്ഞ വര്‍ഷം ജൂണില്‍ കൊച്ചുവേളിയില്‍ ഇന്ദോര്‍ എക്‌സ്പ്രസിന്റെ ബോഗികള്‍ ഷണ്ടിങ്ങിനിടെ വേര്‍പെട്ടതോടെയാണ് ഡെല്‍നര്‍ കപ്ലറാണ് പ്രശ്നമാകുന്നതെന്ന് മനസ്സിലായത്. ഇവ പിന്‍വലിക്കണമെന്ന ശുപാര്‍ശയും ഉണ്ടായി. അന്ന് രണ്ട് ജീവനക്കാരെ ആദ്യം സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും പിന്നീട് ജീവനക്കാര്‍ നിരപരാധികളാണെന്ന് തെളിഞ്ഞു. കൊച്ചുവേളിയില്‍ അന്വേഷണത്തിന്റെ ഭാഗമായി റെയില്‍വേ നടത്തിയ പരിശോധനയിലും കോച്ചുകള്‍ വേര്‍പെട്ടിരുന്നു.
കോച്ചുകള്‍ വേര്‍പെട്ടാല്‍
നിരപ്പായ സ്ഥലത്തോ ഇറക്കത്തിലോ കോച്ചുകള്‍ വേര്‍പെട്ടാല്‍, പാളം തെറ്റിയില്ലെങ്കില്‍ വേര്‍പെടുന്ന കോച്ചുകള്‍ ഗാര്‍ഡിന് എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ച് നിര്‍ത്താനാകും. കയറ്റത്തിലാണെങ്കില്‍ വേഗം കുറഞ്ഞശേഷം പിന്നിലേക്കായിരിക്കും വരിക. പാളം തെറ്റാനുള്ള സാധ്യതയും കൂടുതലാണ്.
14 ശതമാനം കോച്ചുകളില്‍ ഡെല്‍നര്‍
സ്വീഡന്‍ കമ്പനിയാണ് ഡെല്‍നര്‍. രാജ്യത്തോടുന്ന തീവണ്ടികളില്‍ 14 ശതമാനത്തിലും ഇവരുടെ കപ്ലറുകളാണുപയോഗിക്കുന്നത്. കോച്ച് ഫാക്ടറികള്‍ കപ്ലറുകള്‍ നിര്‍മിക്കുന്നില്ല. അഞ്ച് കമ്പനികളാണ് നിലവില്‍ കപ്ലറുകള്‍ നല്‍കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..