അറസ്റ്റിലായ വിദ്യാർഥികൾ. photo: mathrubhumi news|screen grab
കണ്ണൂര്‍: തളിപ്പറമ്പ് സര് സയ്യിദ് കോളേജില്‍ ബിരുദ വിദ്യാര്‍ഥി റാഗിങ്ങിനിരയായി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി കണ്ണൂര്‍ സ്വദേശി ഷഹസാദ് മുബാറക്കിനാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നാലു വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് നിദാന്, മുഹമ്മദ് ആഷിഫ്, മുഹമ്മദ് സിഷാന്, റിസാന് റഫീഖ് എന്നിവരാണ് പിടിയിലായത്.
നവംബര്‍ അഞ്ചിന് വൈകീട്ടാണ് സംഭവം. കേളേജിലെ ശുചിമുറിയില്‍വെച്ചാണ് ഷഹസാദിന് നേരെ ആക്രമണമുണ്ടായത്. മര്‍ദനത്തില്‍ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു.
കോളേജ് ശുചിമുറിയില്‍വെച്ച് 12 പേര് ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് ഷഹസാദിന്റെ മാതാവ് ആരോപിച്ചു. റാഗ് ചെയ്ത സംഭവത്തില്‍ ഒരു വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്തുവെന്ന് കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
content highlights: degree student injured in ragging at kannur college
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..