ദീപക് തിരിച്ചെത്തി; മൃതദേഹം സംസ്‌കരിച്ച വിവാദമെല്ലാം അറിഞ്ഞത് പോലീസ് പറഞ്ഞപ്പോള്‍, ഭാവവ്യത്യാസമില്ല


ദീപകിനെ ക്രൈംബ്രാഞ്ച് സംഘം വ്യാഴാഴ്ച വടകര ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചപ്പോൾ

വടകര: മേപ്പയ്യൂര്‍ കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപകിന്റെ വിവാദമായ തിരോധാനത്തിന് ഒടുവില്‍ ശുഭാന്ത്യം. എട്ടുമാസത്തിനുശേഷം ദീപക് വ്യാഴാഴ്ച അമ്മയുടെ സ്‌നേഹവലയത്തിലേക്ക് തിരിച്ചെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് കൈംബ്രാഞ്ച് സംഘം ദീപകിനെ ഗോവയില്‍നിന്ന് വടകരയിലെത്തിച്ചത്. ദീപക് വരുന്നതറിഞ്ഞ് അമ്മ ശ്രീലതയും സഹോദരി ദിവ്യയും വടകര ക്രൈംബ്രാഞ്ച് ഓഫീസ് പരിസരത്തുണ്ടായിരുന്നു.

ചാനല്‍ക്യാമറകളുടെ തിരക്കൊഴിഞ്ഞശേഷം ഇവര്‍ ഓഫീസിനുള്ളിലേക്ക് കയറി ദീപകിനെ കണ്ടു. ദീപകിനെ വെള്ളിയാഴ്ച കോഴിക്കോട് ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ഹാജരാക്കി വീഡിയോ കോണ്‍ഫറന്‍സ് വഴി ഹൈക്കോടതിയുടെ മുമ്പാകെ ഹാജരാക്കും. ഹൈക്കോടതിയില്‍ ദീപകിന്റെ അമ്മ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയ പശ്ചാത്തലത്തിലാണിത്. ഇതിനുശേഷംമാത്രമേ വീട്ടിലേക്ക് പോകാനാകൂ.

ജൂണ്‍ ഏഴിനാണ് ദീപകിനെ കാണാതായത്. ജൂലായ് 17-ന് തിക്കോടി കോടിക്കല്‍ കടപ്പുറത്ത് അഞ്ജാതമൃതദേഹം കണ്ടെത്തിയപ്പോള്‍ ഇത് ദീപകാണെന്ന് കരുതി ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചു. എന്നാല്‍ ഡി.എന്‍.എ. ഫലം വന്നപ്പോള്‍ ദീപകല്ലെന്ന് വ്യക്തമാവുകയും സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പന്തിരിക്കരയിലെ ഇര്‍ഷാദിന്റെതാണെന്നും മനസ്സിലായി. ഇതോടെയാണ് ദീപകിന്റെ തിരോധാനം ചര്‍ച്ചയായത്. മരിച്ചത് ദീപകല്ലെന്ന് വ്യക്തമായതോടെ അമ്മ ശ്രീലത ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി.

തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതിനിടെ ചൊവ്വാഴ്ചയാണ് ദീപകിന്റെ ഫോണ്‍വിളി അമ്മയെത്തെടിയെത്തിയതും ഗോവയിലുണ്ടെന്ന് വ്യക്തമായതും. ക്രൈംബ്രാഞ്ച് എസ്.ഐ.മാരായ മോഹനകൃഷ്ണന്‍, കെ.പി. രാജീവന്‍, വി.കെ. രാജീവന്‍, എസ്.സി.പി.ഒ.മാരായ വി.വി. ഷാജി, സുരേഷ് കാരയാട് എന്നിവരടങ്ങുന്ന സംഘം ഗോവയിലെത്തിയാണ് ദീപകിനെ വടകരയിലെത്തിച്ചത്.

ദീപക് ഒന്നും അറിഞ്ഞില്ല...

തന്റേതാണെന്ന് കരുതി മറ്റൊരു മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചതും ഇതിനുശേഷമുണ്ടായ സംഭവവികാസങ്ങളുമൊന്നും ദീപക് അറിഞ്ഞിരുന്നില്ല. വടകരയില്‍നിന്നെത്തിയ പോലീസ് സംഘം പറഞ്ഞപ്പോഴാണ് തന്റെ തിരോധാനമുണ്ടാക്കിയ വിവാദങ്ങളുടെ ആഴം ദീപക് മനസ്സിലാക്കിയത്. അപ്പോഴും വലിയ ഭാവവ്യത്യാസമൊന്നുമുണ്ടായില്ല, ദീപക്കിന്. നാട്ടില്‍നിന്ന് ഗോവയിലെത്തിയശേഷം ദീപക്കിന്റെ ഫോണ്‍ നഷ്ടമായിരുന്നു. പിന്നീട് നാടുമായി ഒരു ബന്ധവുമില്ലാതായി.

മറ്റൊരു ഫോണ്‍വാങ്ങാനും ദീപക് ശ്രമിച്ചില്ല. അതുകൊണ്ടുതന്നെ നാട്ടിലെ സംഭവങ്ങളൊന്നും അറിഞ്ഞില്ലെന്നാണ് ദീപക്കിന്റെ മൊഴി. സംസ്‌കരിച്ച മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് മനസ്സിലായതും പിന്നീട് മൃതദേഹാവശിഷ്ടങ്ങള്‍ കൊണ്ടുപോയതുമെല്ലാം പോലീസാണ് ദീപക്കിനോട് പറയുന്നത്. വടകരയിലെത്തിയ സമയത്ത് ചാനല്‍ക്യാമറകള്‍ പൊതിഞ്ഞപ്പോള്‍ ആദ്യമൊന്ന് പകച്ചെങ്കിലും പിന്നീട് ഭാവവ്യത്യാസമൊന്നുമില്ലാതെ നടന്ന് സ്റ്റേഷനിലേക്ക് കയറി. അമ്മയും സഹോദരിയും എത്തിയപ്പോള്‍ ക്രൈംബ്രാഞ്ച് ഓഫീസിലെ മുറിയില്‍ സമാഗമത്തിന് പോലീസ് അവസരമൊരുക്കി. ദീപക്കിന്റെ സുഹൃത്തുക്കളും ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിരുന്നു.

Content Highlights: deepak return back after 8 months

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented