1. പ്രതീകാത്മകചിത്രം 2. ദീപക്
ഞാനാ അമ്മേ .. കുട്ടപ്പനാ ... ഏഴ് മാസങ്ങള്‍ക്കുശേഷം ശ്രീലതയെത്തേടി മകന്‍ ദീപക്കിന്റെ ഫോണ്‍ വിളിയെത്തി. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കുവന്ന ആ ഫോണ്‍ കോളില്‍ പ്രാണന്‍ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ശ്രീലത. ജൂണ്‍ 7 മുതല്‍ മകന്‍ എപ്പോഴെങ്കിലും വിളിക്കും എന്ന പ്രതീക്ഷയില്‍ ഫോണിനരികില്‍ ശ്രീലത ഉണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പരിചയം ഇല്ലാത്ത ഒരു നമ്പറില്‍ നിന്ന് ഫോണ്‍ കോള്‍. ഫോണ്‍ എടുത്തപ്പോള്‍ അപ്പുറത്തുനിന്ന് മറുപടി. അമ്മേ ഞാനാ .. കുട്ടപ്പനാ .. എന്നായിരുന്നു. നിന്നെക്കുറിച്ച് ഒരു വിവരവും ഇല്ലല്ലോ മോനെ .. നീ എവിടെയാ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഗോവയില്‍ ഉണ്ടെന്നും മൂന്ന് നാല് ദിവസം കൊണ്ട് തിരിച്ച് വരുമെന്നും ദീപക്ക് പറഞ്ഞു.
പിന്നീട് സഹോദരി ദിവ്യയോടാണ് ദീപക് സംസാരിച്ചത്. അമ്മ നിന്റെ കൂടെ ആണോ എന്ന് ചോദിച്ചു അതേ എന്ന് പറഞ്ഞപ്പോള്‍ ഫോണ്‍ കട്ടായെന്ന് സഹോദരി ദിവ്യ പറഞ്ഞു. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കുടുംബം വടകര പോലീസിന് കൈമാറുകയായിരുന്നു, ഈ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗോവയിലെ മഡ്ഗാവില്‍ ദീപക്ക് ഉണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയത്. ദീപക്ക് വിളിച്ചത് ഒരു ഓട്ടോ ഡ്രൈവറുടെ നമ്പറില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞ അന്വേഷണ സംഘം ഓട്ടോ ഡ്രൈവറോട് സംസാരിച്ചപ്പോളാണ് വഴിയരികില്‍ ഇരുന്ന കരഞ്ഞ ആള്‍ക്ക് ഫോണ്‍ നല്‍കിയ കാര്യം ഓട്ടോ ഡ്രൈവര്‍ പറഞ്ഞത്. തുടര്‍ന്ന് ഗോവ പോലീസിന്റെ സഹായത്തോടെയാണ് താമസ സ്ഥലം കണ്ടെത്തിയത്.
താമസസ്ഥലത്ത് ദീപക്ക് നല്‍കിയ തിരിച്ചറിയല്‍ രേഖയും അത് മേപ്പയ്യൂരില്‍ നിന്ന് കാണാതായ ദീപക്ക് ആണെന്ന് ഉറപ്പിക്കാന്‍ സഹായകമായി. ജൂണ്‍ 7 നാണ് മേപ്പയ്യൂരില്‍ നിന്ന് ദീപക്കിനെ കാണാതായത്. ജൂണ്‍ 19ന് പോലീസില്‍ പരാതിയും നല്‍കി. ഇതിനിടെ ജൂലൈ 17 കോതിക്കല്‍ ബീച്ചില്‍നിന്ന് കിട്ടിയ മൃതദേഹം ദീപക്കിന്റേതാണെന്ന് കരുതി സംസ്‌കരിക്കുകയും ചെയ്തു. ഇതില്‍ സംശയം തോന്നിയ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം ദീപക്കിന്റേത് അല്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ദീപക്കിന്റെ കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കുകയായിരുന്നു, രണ്ട് മാസം മുമ്പാണ് കേസ് ജില്ലാ ക്രാൈബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയത്.
Content Highlights: Deepak missing vadakara goa police phone call
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..