സുല്‍ത്താന്‍ ബത്തേരി: ആഴക്കടല്‍ മത്സ്യബന്ധന കരാറിനെക്കുറിച്ച് രമേശ് ചെന്നിത്തലയ്ക്ക് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സുല്‍ത്താന്‍ ബത്തേരിയിൽ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ക്ക് കരാറിനെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും അറിയാമായിരുന്നു.  പ്രശാന്തും ചെന്നിത്തലയുമായുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം. അഴിമതിയാണ് സര്‍ക്കാര്‍ ലക്ഷ്യം വെച്ചത്. കൊള്ളമുതല്‍ പങ്കുവെച്ചതില്‍ തര്‍ക്കം ഉടലെടുത്തോ എന്ന സംശയം ബലപ്പെടുകയാണ്.-സുരേന്ദ്രൻ പറഞ്ഞു.

കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഇപ്പോള്‍ ബഹളം വയ്ക്കുന്നതില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. പ്രതിപക്ഷത്തെ ഏതൊക്കെ നേതാക്കളുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട് തുടങ്ങി പല കാര്യങ്ങളു  അന്വേഷിക്കേണ്ടതുണ്ട്. നമ്മുടെ മത്സ്യ സമ്പത്ത് കൊള്ളയടിക്കുന്നതോടൊപ്പം രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായി ഇത് മാറിയിരിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

Deep sea fishing deal: K Surendran against Ramesh Chennithala