ശ്രീലേഖ പുരുഷമേധാവിത്വത്തിന്റെ ഏജന്‍റ്, മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം- ദീദി ദാമോദരന്‍


ദീദി ദാമോദരൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ഡി.ജി.പി. ആര്‍. ശ്രീലേഖ നടത്തിയ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്ന് ദീദി ദാമോദരന്‍. പദവിയോട് ചേര്‍ന്ന പ്രതികരണമല്ല ശ്രീലേഖ നടത്തിയത്. സ്ത്രീ എന്ന നിലയില്‍ ശ്രീലേഖയ്ക്ക് എങ്ങനെ ഇത്തരത്തിലുള്ള പ്രതികരണം നടത്താന്‍ കഴിയുന്നുവെന്നും ദീദി ചോദിച്ചു.

ഉന്നതസ്ഥാനത്തിരിക്കുന്ന ഒരു സ്ത്രീ, പുരുഷമേധാവിത്വത്തിന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. ശ്രീലേഖ ആരുടെ വക്താവ് ആണെന്നും ആര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും കേരളത്തിന് മനസ്സിലാവുന്നുണ്ട്. ഇരയാക്കപ്പെട്ട പെണ്‍കുട്ടി അതിജീവിതയിലേക്കെത്തിയതിനെ കുറിച്ച് ശ്രീലേഖ അറിഞ്ഞില്ലെന്ന് തോന്നുന്നു. ഭരണസംവിധാനങ്ങളും സ്ഥാപനങ്ങളും അതിജീവിതയ്ക്കൊപ്പം അല്ലെന്ന് പലപ്പോഴായി സ്വയം വെളിപ്പെടുകയാണെന്നും ദീദി പറഞ്ഞു.

ഇത്തരം വെളിപ്പെടുത്തല്‍ സാധാരണ മനുഷ്യരുടെ വിശ്വാസത്തെ തകര്‍ക്കുന്നതാണെങ്കില്‍ അതിനെ സര്‍ക്കാര്‍ ഇടപെട്ട് പ്രതിരോധിക്കണം. ജനങ്ങളുടെ നികുതിപ്പണം കൊണ്ടുള്ള ശമ്പളം വാങ്ങിയിരുന്ന ശ്രീലേഖ, അല്‍പം ഉത്തരവാദിത്തത്തോട് കൂടി പ്രതികരിക്കണമായിരുന്നുവെന്നും ദീദി ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ തെളിവില്ലെന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം. പോലീസ് കണ്ടെത്തലുകളെ തള്ളിയാണ് തന്റെ യൂ ട്യൂബ് ചാനലിലൂടെ വ്യക്തിപരമായ അഭിപ്രായമെന്ന രീതിയില്‍ അവര്‍ പ്രതികരണം നടത്തിയത്. നടിയെ ആക്രമിച്ച സംഭവസമയത്ത് ജയില്‍ മേധാവിയായിരുന്നു ശ്രീലേഖ.

നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ കുറ്റപത്രത്തെ തന്നെ വീഡിയോയിലൂടെ ചോദ്യംചെയ്യുകയാണ് ശ്രീലേഖ. ദിലീപിനെതിരേ തെളിവു കിട്ടാത്തതുകൊണ്ടാണ് പോലീസ് രംഗത്ത് വന്നിട്ടുള്ളതെന്ന് അവര്‍ പറയുന്നു. പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത വേളയില്‍ രണ്ടാഴ്ചയോളം പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നിട്ടും പള്‍സര്‍ സുനി ക്വട്ടേഷനായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നില്ല. സാധാരണഗതിയില്‍ ഇത്രയുംനീണ്ട അന്വേഷണഘട്ടത്തില്‍ പ്രതികള്‍ ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതാണ്. പള്‍സര്‍ സുനിക്കെതിരേ സിനിമാമേഖലയില്‍ നിന്ന് പലര്‍ക്കും സമാനരീതിയിലുള്ള മോശം അനുഭവമുണ്ടായിട്ടുള്ളതായി തനിക്ക് അറിയാമെന്നും- ശ്രീലേഖ പറഞ്ഞു.

Content Highlights: deedi damodaran on r sreelekha's revelation in dileep case

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented