കൊച്ചി: എറണാകുളം അങ്കമാലി കാരമറ്റത്ത് കനാല്‍ക്കരയില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. 

പ്രദേശവാസികളാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ജനവാസ മേഖലയില്‍നിന്ന് അല്‍പം മാറിയാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്.

കാരമറ്റം പ്രദേശത്തുനിന്ന് കഴിഞ്ഞദിവസം രണ്ടുപേരെ കാണാതായിരുന്നു. 55-ഉം 35-ഉം വയസ്സുള്ളവരെയാണ് കാണാതായത്. ഇവരുടേതാകാം മൃതദേഹമെന്നാണ് സംശയം. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പത്തുമണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും.

content highlights: decomposed deadbodies of two men found in ankamali