ന്യൂഡല്‍ഹി: സ്വാതന്ത്ര സമര സേനാനി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23 ദേശഭക്തി ദിനമായി ആചരിക്കണമെന്നും ആ ദിവസം പൊതുഅവധിയായി പ്രഖ്യാപിക്കണമെന്നും ഋതബ്രത ബാനര്‍ജി ആവശ്യപ്പെട്ടു.

ലോകസഭാ സമ്മേളനത്തിലെ ശൂന്യവേളയിലാണ് ബംഗാളില്‍ നിന്നുള്ള രാജ്യസഭാ എംപിയായ ഋതബ്രത ബാനര്‍ജി ഇക്കാര്യം ഉന്നയിച്ചത്. സ്വാതന്ത്ര സമരകാലത്തെ അദ്ദേഹത്തിന്റെ സംഭവനകളെ അനുസ്മരിച്ചു കൊണ്ടാണ് ഋതബ്രത ബാനര്‍ജി വിഷയം സഭയില്‍ വെച്ചത്.

ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു ഉറപ്പ് നല്‍കി. എന്നാല്‍, ആ ദിവസം പൊതുഅവധിയായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം സഭയിലെ അംഗങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

വര്‍ഷത്തില്‍ ഒരു ദിവസം ദേശഭക്തി ദിവസമായി ആചരിക്കണമെന്ന നിര്‍ദേശം വളരെ അധികം സ്വീകാര്യമാണെന്നും വെങ്കയ്യ നാഡിയും കൂട്ടിച്ചേര്‍ത്തു.