ആരുമറിഞ്ഞില്ല; ശുചിത്വ അംബാസഡറായി ആസിഫ് അലിയെ തിരഞ്ഞെടുത്ത തീരുമാനം പിന്‍വലിച്ചു


ആസിഫ് അലി

തൊടുപുഴ: നഗരസഭയുടെ ശുചിത്വ അംബാസഡറായി സിനിമാതാരം ആസിഫ് അലിയെ തിരഞ്ഞെടുത്തത് കൗണ്‍സിലോ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയോ, സ്റ്റിയറിങ് കമ്മിറ്റിയോ അറിഞ്ഞില്ലെന്ന് ആക്ഷേപം. ആരുമറിയാതെ ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുകയായിരുന്നു എന്ന വിമര്‍ശനം ശനിയാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ഉയര്‍ത്തി.

തുടര്‍ന്ന്, ആസിഫ് അലിയെ ശുചിത്വ അംബാസിഡറാക്കിയ തീരുമാനം പിന്‍വലിച്ചു. അടുത്ത കൗണ്‍സിലില്‍ ചര്‍ച്ചചെയ്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.

ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നഗരസഭയില്‍ നടത്തുന്ന ശുചിത്വ പ്രവര്‍ത്തനങ്ങളുടെ അംബാസിഡറായി തൊടുപുഴ സ്വദേശികൂടിയായ ആസിഫ് അലിയെ തിരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തിന്റെ ചിത്രം ഉള്‍പ്പെടെയുള്ള പോസ്റ്ററും പുറത്തിറക്കി. എന്നാല്‍, ഈ പോസ്റ്റര്‍ കണ്ടപ്പോഴാണ് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍പോലും വിവരം അറിയുന്നത്.

ശനിയാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ കരിം ഇക്കാര്യം ഉന്നയിച്ചു. കൗണ്‍സിലോ, സ്റ്റിയറിങ് കമ്മിറ്റിയോ അറിയാതെ പ്രധാന തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ എടുക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്നാണ് തീരുമാനം മരവിപ്പിക്കാന്‍ ധാരണയായത്. അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട കാര്യം ആസിഫ് അലി പോലും അറിഞ്ഞില്ലെന്ന രീതിയിലുള്ള വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍, അംബാസഡര്‍ ആക്കുന്നതിന് ആസിഫ് അലിയുടെ സമ്മതം നേടിയിരുന്നതായി നഗരസഭാ അധികൃതര്‍ അറിയിച്ചു. വൈസ് ചെയര്‍പേഴ്‌സന്റെ അറിവോടെയാണ് ഉദ്യോഗസ്ഥര്‍ തീരുമാനമെടുത്തതെന്നും ചില പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന സ്വച്ഛ് അമൃത് മഹോത്സവ് റാലിയിലെ ബാനറില്‍നിന്ന് ആസിഫ് അലിയുടെ ചിത്രം നീക്കംചെയ്തു. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ വിഷയം പ്രത്യേക അജന്‍ഡയായി ചര്‍ച്ചചെയ്ത് തീരുമാനം എടുക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറിയിച്ചു.

പ്രശ്‌നം തിരഞ്ഞെടുത്ത രീതി

ആസിഫ് അലി തൊടുപുഴയുടെ അഭിമാനമാണ്. അദ്ദേഹത്തെ അംബാസഡറായി തിരഞ്ഞെടുത്തതല്ല പ്രശ്‌നം. തിരഞ്ഞെടുത്ത രീതിയെയാണ് ചോദ്യം ചെയ്തത്. കൗണ്‍സിലിനെയോ, സ്റ്റിയറിങ് കമ്മിറ്റിയെയോ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയെയോ അറിയിക്കാതെയുള്ള ഉദ്യോഗസ്ഥ നടപടി അംഗീകരിക്കാന്‍ കഴിയില്ല. - അബ്ദുല്‍ കരിം, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍.

Content Highlights: decision to select asif ali as cleanliness ambassador of thodupuzha has been withdrawn


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented