കേരളസർവകലാശാലയിൽ കൃത്രിമമായി ചേർത്ത മാർക്ക് നീക്കംചെയ്യാൻ സിൻഡിക്കേറ്റ് തീരുമാനം


1 min read
Read later
Print
Share

കേരള സർവകലാശാല | File Photo: Mathrubhumi

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബി.എസ്.സി കംപ്യൂട്ടർ സയൻസ് പരീക്ഷയിൽ അനധികൃതമായി കൂട്ടിയെഴുതിയ മാർക്കുകൾ നീക്കംചെയ്യാൻ കേരള സർവകലാശാല തീരുമാനം. മൂന്നുവർഷം മുമ്പ് വ്യാജ പാസ്സ്‌വേഡ് ഉപയോഗിച്ച് പ്രൊഫൈലിൽ തിരിമറി നടത്തിയ സംഭവത്തിലാണ് ഡോ. മോഹൻ കുന്നുമേലിന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന കേരള സിൻഡിക്കേറ്റിന്റേതാണ് തീരുമാനം.

അനർഹമായി നൽകിയ ഗ്രേസ് മാർക്ക്‌ ഉൾപ്പടെ അറുന്നൂറോളം വിദ്യാർഥികൾക്ക് കൂട്ടിനൽകിയ മാർക്ക്‌ അവരുടെ പ്രൊഫൈലിൽ നിന്ന് നീക്കം ചെയ്യും. മാർക്ക്‌ തിരിമറിയുമായി ബന്ധപ്പെട്ട് ഒരു സെക്ഷൻ ഓഫീസറെ സർവീസിൽ നിന്ന് സർവകലാശാല പിരിച്ചുവിട്ടിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് അധികൃതർ പോലീസിന് കൃത്യമായ വിവരങ്ങൾ നൽകുകയോ വ്യാജ ഫലം റദ്ദാക്കാനുള്ള നിർദേശങ്ങൾ പരീക്ഷ വിഭാഗത്തിന് നൽകുകയോ ചെയ്തിരുന്നില്ല.

ഗ്രേസ് മാർക്ക് തിരുത്തി വിജയിപ്പിച്ച ഒരു വിദ്യാർഥിക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ യൂണിവേഴ്സിറ്റി സ്റ്റാൻഡിങ് കോൺസലിന് വി.സി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, തിരിമറിയിലൂടെയാണ്‌ ഗ്രേസ് മാർക്ക്‌ നേടിയതെന്ന വിവരം കോടതിയിൽ ബോധിപ്പിക്കാത്തതുകൊണ്ട് വിധിക്കെതിരെ അപ്പീൽ നൽകാൻ തീരുമാനമായി.

മാർക്ക് തിരിമറി അന്വേഷിക്കാൻ ചുമതലപെടുത്തിയിരുന്ന മുൻ പി.വി.സി ഡോ. അജയകുമാർ അധ്യക്ഷനായ സിൻഡിക്കേറ്റ് ഉപസമിതി ഇതു സംബന്ധിച്ച അന്വേഷണം ഇതേവരെ പൂർത്തിയാക്കാത്തതാണ് മാർക്ക് റദ്ദാക്കാതിരിക്കുന്നതിന് പരീക്ഷാ വിഭാഗം നൽകുന്ന വിശദീകരണം.

മൂന്ന് വർഷം മുൻപ് തോറ്റ വിദ്യാർഥികൾക്ക് കൃത്രിമമായി നൽകിയ വ്യാജ ബിരുദസർട്ടിഫിക്കറ്റുകളും ഉയർന്ന മാർക്കുകളും റദ്ദാക്കുന്നില്ലെന്ന വിവരം സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് ഗവർണറുടെ നിർദേശപ്രകാരമാണ് വ്യാജ സർട്ടിഫിക്കറ്റുകളും മാർക്കുകളും റദ്ദാക്കാനുള്ള നിർദേശം സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്കു വെച്ചത്.

Content Highlights: Decision to cancel degree certificates in case of overwriting of marks

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Kottamurikkal

1 min

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം കരുവന്നൂര്‍ ബാങ്കിന് സഹായം- ഗോപി കോട്ടമുറിക്കല്‍

Oct 1, 2023


kt jaleel, k anilkumar

3 min

CPM ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല- അനില്‍കുമാറിന് ജലീലിന്റെ മറുപടി

Oct 2, 2023


M.K Kannan

1 min

കരുവന്നൂരിൽ പിടിമുറുക്കി ഇ.ഡി.; സ്വത്തുവിവരങ്ങൾ ഹാജരാക്കാതെ എം.കെ. കണ്ണൻ

Oct 2, 2023


Most Commented