തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നുണ്ടെങ്കിലും മലമ്പുഴ ഡാം ഇന്ന് തുറക്കില്ല. എന്നാല്‍ മഴക്കെടുതികള്‍ രൂക്ഷമായി തുടരുന്ന വയനാട്ടില്‍ ബാണാസുര സാഗര്‍ തുറക്കുന്ന കാര്യം 8 മണിക്ക് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. നിലവില്‍ ഡാമിന് ഓറഞ്ച് അലര്‍ട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ ഡാം തുറക്കും. ഡാമുകളുടെ പരിസര പ്രദേശത്ത് താമസിക്കുന്ന ജനങ്ങളോട് സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറാന്‍ നിര്‍ദേശമുണ്ട്.
പാലക്കാട് മഴ മാറി നില്ക്കുന്ന സാഹചര്യമാണ്. ചെറിയ ചാറ്റല്‍മഴ മാത്രമാണ് ജില്ലിയിലുള്ളത്. ഇന്നലെ രാത്രി മുതല്‍ വലിയ മഴ ഇല്ല. ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ നീരൊഴുക്ക് കുറഞ്ഞു. അതിനാല്‍ മലമ്പുഴ ഡാം ഇന്ന് തുറക്കേണ്ടതില്ലെന്ന് ജലസേചന വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാത്രി പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശം പിന്നീട് പിന്‍വലിച്ചു.
വൈദ്യുതിബോര്‍ഡിന്റെ ഇടുക്കി, പമ്പ, കക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഇപ്പോഴും 30 മുതല്‍ 39 ശതമാനംവരെ മാത്രമാണ്. 17 ചെറുകിട, ഇടത്തരം അണക്കെട്ടുകളും ബാരേജുകളുമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്.
ഇടുക്കി: കല്ലാര്‍ക്കുട്ടി, ലോവര്‍ പെരിയാന്‍ പാംബ്ള, മലങ്കര, ഇരട്ടയാര്‍, മൂന്നാര്‍ ആര്.എ. ഹെഡ് വര്‍ക്സ്. പത്തനംതിട്ട: മണിയാര്‍ ബാരേജ്, പെരുന്തേനരുവി. എറണാകുളം: ഭൂതത്താന്‍കെട്ട് ബാരേജ്, നേര്യമംഗലം. തൃശ്ശൂര്‍: പെരിങ്ങല്‍ക്കുത്ത്, പൂമല. പാലക്കാട്: കാഞ്ഞിരപ്പുഴ, മംഗലം, വാളയാര്‍, മൂലത്തറ റെഗുലേറ്റര്‍, പോത്തുണ്ടി. വയനാട്: കാരാപ്പുഴ. കോഴിക്കോട്: കക്കയം, കുറ്റ്യാടി. കണ്ണൂര്‍: പഴശ്ശി ബാരേജ്. തിരുവനന്തപുരം: അരുവിക്കര എന്നിവയാണിവ.
content highlights: Decision on Banasura will be taken by 8 am; Malambuzha wont be open
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..