തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീമിനും വധഭീഷണി. പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാല്‍ വധിക്കുമെന്നാണ് ഭീഷണി. ബുധനാഴ്ച രാവിലെ ഡി.വൈ.എഫ്.ഐ. സംസ്ഥാന സമിതി ഓഫീസിലേക്ക് ലഭിച്ച കത്തിലാണ് ഭീഷണിയുള്ളത്. കത്ത് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറി. കത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും വിമര്‍ശിക്കുന്നത് തുടര്‍ന്നാല്‍ മുഖ്യമന്ത്രിയെയും റഹീമിനെയും വധിക്കുമെന്ന് കത്തില്‍ പറയുന്നു. നിരവധി അസഭ്യപരാമര്‍ശങ്ങളും ഇരുവര്‍ക്കുമെതിരെ കത്തിലുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി പോപ്പുലര്‍ ഫ്രണ്ടിനെയടക്കം മുഖ്യമന്ത്രിയും സി.പി.എം. നേതാക്കളും പല വേദികളിലും വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കത്ത്. റിട്ടയേഡ് ജസ്റ്റിസ് കമാല്‍പാഷയെ വിമര്‍ശിച്ചാലും തിരിച്ചടിയുണ്ടാകുമെന്നും കത്തില്‍ പറയുന്നു.
പി. ജയരാജനും വധഭീഷണി
കണ്ണൂര്‍: സി.പി.എം. സംസ്ഥാന കമ്മറ്റി അംഗം പി. ജയരാജനെതിരെ വധഭീഷണി. ഉടന്‍ കൊലപ്പെടുത്തുമെന്ന ഭീഷണിക്കത്ത് തപാലിലാണ് ലഭിച്ചത്. കതിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രവീന്ദ്രന്‍ എം. എന്നയാളാണ് അയച്ചിരിക്കുന്നത്. 27-നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂത്തുപറമ്പ് പാട്യം ഗോപാലന്‍ സ്മാരകമന്ദിരത്തിലാണ് കത്ത് ലഭിച്ചത്.
content highlights: death threat against pinarayi vijayan, aa rahim and p jayarajan