Photo: Screengrab | Video shared by facebook.com/rojimjohn
കാലടി: ശ്രീ ശങ്കരാ കോളേജില്‍ യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ കൊലവിളി. അയ്യമ്പുഴ പഞ്ചായത്ത് പി.ഒ. ജോമോനാണ് കൊലവിളി പ്രസംഗം നടത്തിയത്. എസ്.എഫ്.ഐക്കാരന്റെ ചോര വീഴ്ത്തിയ അഞ്ച് കെ.എസ്.യു പ്രവര്‍ത്തകരുടേയും രക്തം വീഴ്ത്തുമെന്നാണ് ഇയാള്‍ ഭീഷണി മുഴക്കിയത്.
'ഈ കാമ്പസ്സിന്റെ മണ്ണില്‍ എസ്.എഫ്.ഐക്കാരന്റെ ചോര വീഴ്ത്തിയിട്ടുണ്ടെങ്കില്‍, ഞങ്ങള്‍ ഒന്നു പറഞ്ഞേക്കാം ഇവിടുത്തെ കെ.എസ്.യുക്കാരേ. പ്രതികളായിട്ടുള്ള അഞ്ചാളുകളുടെ രക്തം വീഴ്ത്തിയേ ഞങ്ങള്‍ അടങ്ങൂ. ഇതില്‍ ഒരു തര്‍ക്കവും പോലീസും പട്ടാളവും വിചാരിക്കേണ്ട.' എന്നുമായിരുന്നു കൊലവിളി.
അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍ ആണ് ഈ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
'കോളേജ് യൂണിയന് ഇലക്ഷന് തോറ്റതിന് അഞ്ച് കെഎസ് യു പ്രവര്‍ത്തകരുടെ ചോര വീഴ്ത്താന്‍ കൊലവിളി നടത്തുന്ന സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ' എന്ന അടിക്കുറിപ്പോടെയാണ് എം.എല്‍.എവീഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
കാലടി ശ്രീ ശങ്കരാ കോളേജില്‍ മുമ്പ് തുടര്‍ച്ചയായി എസ്എഫ്ഐ ആണ് വിജയിച്ചുവന്നിരുന്നത്. എന്നാല്‍, കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായ ഇവിടെ കെഎസ് യുവിനാണ് വിജയം. ഇത്തവണ 14 സീറ്റുകളില്‍ 13 സീറ്റുകളിലും കെഎസ് യു വിജയം നേടിയതില്‍ ഈ കോളേജില്‍ എസ്എഫ്ഐ-കെഎസ് യു സംഘര്‍ഷം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലാണ് അയ്യമ്പുഴ പഞ്ചായത്ത് പി.ഒ. ജോമോന് കൊലവിളി പ്രസംഗം നടത്തിയത്.
അഞ്ച് പേരുടെ ചോര വീഴ്ത്താന്‍ നോക്കാതെ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ 18 വര്‍ഷം എസ്എഫ്ഐക്ക് സ്വന്തമായിരുന്ന ഒരു കോളേജില്‍ ഈ അവസ്ഥ വരില്ലായിരുന്നു എന്നും റോജി.എം. ജോണ്‍ ഫെയ്സ്ബുക്കില്‍ പറഞ്ഞു. സംഭവത്തില്‍ ഇതില്‍ പോലീസ് കേസെടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല.
Content Highlights: Death threat against ksu activists, CPM Panchayat President, Kalady
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..