കൊച്ചിയിലെ മോഡലുകളുടെ മരണം; ഹോട്ടലുടമ ഉള്‍പ്പടെ ആറ് പ്രതികള്‍ക്കും ജാമ്യം


1. അൻസി കബീർ 2. അൻജന ഷാജൻ 3. അപകടത്തിൽപ്പെട്ട കാർ

കൊച്ചി: മോഡലുകളുടെ മരണത്തില്‍ ഹോട്ടലുടമ ഉള്‍പ്പടെ ആറ് പ്രതികള്‍ക്കും ജാമ്യം. എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്.

അപകടത്തില്‍ മരിച്ചവര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയ് ജെ.വയലാട്ട്, ഹോട്ടല്‍ ജീവനക്കാരായ കെ.കെ.അനില്‍, വില്‍സന്‍ റെയ്നോള്‍ഡ്, എം.ബി. മെല്‍വിന്‍, ജി.എ.സിജുലാല്‍, വിഷ്ണുകുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്..

മോഡലുകളുടെ മരണത്തില്‍ നിര്‍ണായകമായ ഡി.ജെ പാര്‍ട്ടിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ച സംഭവത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നത്. ബോധപൂര്‍വമല്ലാത്ത നരഹത്യക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇന്ന് ഇവരെ കോടതിയില്‍ ഹാജരാക്കിയിരുന്നു.

മോഡലുകളുടെ മരണവും സി.സി.ടി.വി ദൃശ്യങ്ങളും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാന്‍ കഴിയും എന്ന വാദമാണ് പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തിയത്. ബന്ധമില്ലെങ്കില്‍ പിന്നെ എന്തിനാണ് സി.സി.ടി.വി നശിപ്പിച്ചത് എന്ന ചോദ്യം പ്രോസിക്യൂഷനും ഉയര്‍ത്തി.

പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി ജാമ്യം നല്‍കുകയായിരുന്നു. നവംബര്‍ ഒന്നിന് പാലാരിവട്ടത്ത് നടന്ന അപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍, റണ്ണറപ് അഞ്ജന ഷാജന്‍ എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഒപ്പം യാത്ര ചെയ്തിരുന്ന ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ആഷിഖ് 7നു രാത്രി മരിച്ചു.

Content Highlights: Death of two Kerala models

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022

Most Commented