ചിരിച്ചുകളിച്ച് അച്ഛന്റെ കൈപിടിച്ച് മിന്‍സ; ഇനിയില്ലല്ലോ എന്ന വേദന ബാക്കി, അന്ത്യയാത്രയ്ക്ക് ഒരുക്കം


ജീവിച്ച് കൊതി തീരും മുമ്പ് വിടപറഞ്ഞ കുഞ്ഞുമിൻസയുടെ മൃതദേഹം വീട്ടിനടുത്ത് തന്നെ അടക്കം ചെയ്യണമെന്നാണ് പിതാവ് അഭിലാഷിന്റെ ആഗ്രഹം. അതിനുള്ള ഒരുക്കങ്ങളും തയ്യാറായി. ചിത്രശലഭം പോലെ പറന്നു നടന്ന മുറ്റത്ത് തന്നെ കൊച്ചു കുഞ്ഞ് ഉറങ്ങും. വീടിനോടു ചേർന്ന് തന്നെ കുഴിയെടുത്ത് മൃതദേഹംങ്ങൾ സംസ്കരിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

മിൻസ മറിയം ജേക്കബ്, സ്കൂളിലേക്ക് പോകുന്ന ദൃശ്യം

സ്കൂൾ യൂണിഫോമിൽ ബാഗും തൂക്കി പിതാവിന്റെ കൈകളിൽ തൂങ്ങിപ്പിടിച്ച് അവൾ സ്കൂൾ ബസിനരികിലേക്ക് നടന്നു നീങ്ങി. നടത്തത്തിനിടയിൽ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി പുഞ്ചിരിക്കുന്ന മിന്‍സ. പിറന്നാൾ ദിനത്തിൽ മരണത്തിലേക്കായിരുന്നുവെന്നറിയാതെ സ്‌കൂളിലേക്ക് പുറപ്പെട്ട് ഇടയ്‌ക്കെപ്പോഴോ ഉറക്കത്തിലേക്ക് വഴുതിയപ്പോള്‍ മിന്‍സ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. ബസ് അടച്ച് അധികൃതര്‍ പോയപ്പോള്‍ കനത്ത ചൂടില്‍ കുഞ്ഞ് മിന്‍സ അതിലിരുന്ന് പിടഞ്ഞിട്ടുണ്ടാവാം. ഗള്‍ഫിന്റെ ആകെ നൊമ്പരമായി മിന്‍സയുടെ ദാരുണമായ മരണവും അന്ത്യയാത്രയ്ക്കായി കോട്ടയത്ത് അവളുടെ മൃതദേഹം എത്തിച്ചവേളയിലും സ്‌കൂളിലേക്കുള്ള അവളുടെ കളിചിരിയോടെയുള്ള യാത്രയുടെ വീഡിയോ ദൃശ്യവും തീരാ സങ്കടമാകുന്നു

കഴിഞ്ഞ രണ്ട് ദിവസങ്ങളായി പ്രവാസമണ്ണിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് നാലുവയസുകാരിയുടെ ദാരുണാന്ത്യം. ദോഹ അൽ വക്‌റയിലെ സ്പ്രിങ് ഫീൽഡ് കിന്റർഗാർട്ടൻ കെ.ജി. വൺ വിദ്യാർഥിനിയായിരുന്നു മിൻസ. സ്കൂൾബസിനുള്ളിൽ ഉറങ്ങിപ്പോയത് ശ്രദ്ധിക്കാതെ ഡ്രൈവർ ബസിന്റെ വാതിൽ പൂട്ടിയിറങ്ങിയതാണ് മരണകാരണമായത്. ആളൊഴിഞ്ഞയിടത്താണ് ബസ് പാർക്ക് ചെയ്തിരുന്നത്. ബസിനുള്ളിൽ കുടുങ്ങിയ കുട്ടി കനത്തചൂടിൽ ശ്വാസംമുട്ടി മരിച്ചെന്നാണ് നിഗമനം. മണിക്കൂറുകൾക്കുശേഷം ബസ് ജീവനക്കാർ തിരികെയെത്തിയപ്പോഴാണ് ബസിനുള്ളിൽ അബോധാവസ്ഥയിൽ കുട്ടിയെ കണ്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോട്ടയം ചിങ്ങവനം സ്വദേശി അഭിലാഷ് ചാക്കോയെയും സൗമ്യയുടേയും മകൾ മിൻസ മറിയം ആണ് ബസ് ജീവനക്കാരുടെ അനാസ്ഥമൂലം മരിച്ചത്. അഭിലാഷിന്റെ പന്നിമറ്റത്തെ കൊച്ചു പറമ്പിൽ വീട്ടിൽ തന്നെ കുട്ടിയെ അടക്കം ചെയ്യണമെന്നാണ് അഭിലാഷിന്റെ ആഗ്രഹം. അതിനുള്ള ക്രമീകരണങ്ങൾ വീട്ടിൽ നടത്തിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു.

കളിച്ചു നടന്ന വീട്ടിൽ തന്നെ മിൻസ ഉറങ്ങും

ജീവിച്ച് കൊതി തീരും മുമ്പ് വിടപറഞ്ഞ കുഞ്ഞുമിൻസയുടെ മൃതദേഹം വീട്ടിനടുത്ത് തന്നെ അടക്കം ചെയ്യണമെന്നാണ് പിതാവ് അഭിലാഷിന്റെ ആഗ്രഹം. അതിനുള്ള ഒരുക്കങ്ങളും തയ്യാറായി. ചിത്രശലഭം പോലെ പറന്നു നടന്ന മുറ്റത്ത് തന്നെ കൊച്ചു കുഞ്ഞ് ഉറങ്ങും. വീടിനോടു ചേർന്ന് തന്നെ കുഴിയെടുത്ത് മൃതദേഹംങ്ങൾ സംസ്കരിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

അവസാനമായി നാട്ടിലെത്തിയത് ജൂലൈയിൽ

കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു ഇവർ പിതാവിന്റെ വീട്ടിൽ അവസാനമായി എത്തിയത്. കളി ചിരികളുമായി നാട്ടിൽ ചിലവഴിച്ച് വൈകാതെ വീണ്ടും വരാം എന്ന് പറഞ്ഞ് മടങ്ങിയ മിൻസ തിരിച്ചെത്തുന്നത് ചേതനയറ്റ ശരീരവുമായാണ്.

അറിഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. എല്ലാവരും ദുഖത്തിലാണ്. വീട്ടിൽ തന്നെ കുട്ടിയെ അടക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. നാടിന് മൊത്തം നൊമ്പരമായി കുട്ടിയുടെ വേർപാട് മാറിയിരിക്കുകയാണ്.

വാർഡ് കൌൺസിലർ
ധന്യ ഗിരീഷ്

കുടുംബത്തെ സന്ദർശിച്ച് ഖത്തർമന്ത്രി

ഖത്തറിൽ അടച്ചിട്ട സ്കൂൾബസിനുള്ളിൽ ശ്വാസംമുട്ടി മരിച്ച മലയാളിബാലിക മിൻസ മറിയം ജേക്കബിന്റെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ച് ഖത്തർ വിദ്യാഭ്യാസമന്ത്രി ബുതൈന അൽ നുഐമി. ദോഹ അൽ വക്രയിലെ വീട്ടിലെത്തിയ മന്ത്രി മിൻസയുടെ മാതാപിതാക്കളായ കോട്ടയം ചിങ്ങവനം സ്വദേശി അഭിലാഷ് ചാക്കോയെയും സൗമ്യയെയും നേരിൽകണ്ട് ആശ്വസിപ്പിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാസഹായങ്ങളും വാഗ്ദാനംചെയ്ത മന്ത്രി അരമണിക്കൂറോളം വീട്ടിൽ ചെലവഴിച്ചു.

മന്ത്രി ബുതൈന അൽ നുഐമി മിൻസയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുന്നു

ജനങ്ങളും സർക്കാരും ഒപ്പമുണ്ടെന്ന് മന്ത്രി ഉറപ്പുനൽകി. മിൻസയുടെ മാതാപിതാക്കൾക്ക് ആശ്വാസമായി ഒപ്പമുള്ള പ്രവാസിസമൂഹങ്ങൾക്ക് അവർ നന്ദിയറിയിച്ചു. സംഭവത്തിൽ ഖത്തർ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം പൂർത്തിയാക്കി ഉത്തരവാദികൾക്ക് നിയമപ്രകാരമുള്ള പരമാവധിശിക്ഷ നൽകുമെന്ന് വിദ്യാഭ്യാസമന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. കുട്ടികൾക്കായി ഏറ്റവും ഉയർന്നനിലവാരത്തിലുള്ള സുരക്ഷാമാനദണ്ഡങ്ങളാണ് വിദ്യാഭ്യാസമന്ത്രാലയം സ്വീകരിക്കുന്നതെന്നും അക്കാര്യത്തിൽ ഒരു വീഴ്ചയും അംഗീകരിക്കാനാവില്ലെന്നും ഖത്തർ വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.

സ്വകാര്യ നഴ്‌സറി സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവ്

ഖത്തറില്‍ സ്‌കൂള്‍ ബസില്‍ നാലുവയസ്സുകാരിയായ മലയാളി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സ്വകാര്യ നഴ്‌സറി സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവ്. ഖത്തര്‍ വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിട്ടത്. സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരുടെ ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അല്‍വക്ര സ്പ്രിംഗ് ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെജി1 വിദ്യാര്‍ഥിനിയായ മിന്‍സ മറിയം ജേക്കബ് സ്‌കൂള്‍ ബസിലിരുന്ന് ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാര്‍ പോയതാണ് ദുരന്തത്തിന് ഇടയാക്കിയത്.

Content Highlights: Death of Malayali girl inside school bus

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented