പേവിഷബാധയ്ക്കെതിരായ വാക്‌സിൻ എടുത്തിട്ടും മരണം: അവ്യക്തത നീങ്ങിയില്ല, മുറിവെല്ലാം ഉണങ്ങിവന്നിരുന്നു


1-തെരുവ് നായകൾ, 2-ചന്ദ്രിക

പേരാമ്പ്ര: തെരുവുനായ കടിച്ചതിനെത്തുടര്‍ന്ന് കൂത്താളി രണ്ടേആറിലെ പുതിയേടത്ത് ചന്ദ്രിക (53) മരിച്ച സംഭവത്തില്‍ പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ് അധികൃതര്‍. പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്‍ കൃത്യമായെടുത്തിട്ടും എങ്ങനെ മരണമുണ്ടായെന്ന അവ്യക്തതയിലാണ് ബന്ധുക്കളും നാട്ടുകാരുമെല്ലാം.

ആദ്യതവണ നടത്തിയ പരിശോധനാഫലം നെഗറ്റീവാണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ഇതോടെ സ്ഥിരീകരണത്തിനായി പിന്നീടുള്ള പരിശോധനാഫലം കാത്തിരിക്കുകയാണ്. കണ്ണില്‍നിന്നും നട്ടെല്ലില്‍ നിന്നും സ്രവമെടുത്താണ് മരണത്തിനുമുമ്പ് വീണ്ടും പരിശോധനയ്ക്കായി അയച്ചത്.



കഴിഞ്ഞ മാസം 21-നാണ് ചന്ദ്രികയടക്കം ഒട്ടേറെപ്പേരെ നായ കടിച്ചത്. നായയ്ക്ക് പേവിഷബാധയുണ്ടെന്ന് പിന്നീട് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. വീടിനുസമീപമുള്ള വയലില്‍ നില്‍ക്കുമ്പോഴാണ് ചന്ദ്രികയെ നായ ആക്രമിച്ചത്. അവരുടെ മുഖത്തും കൈയിലും പരിക്കുണ്ടായി. ആഴത്തിലുള്ള മുറിവാണ് മുഖത്തുണ്ടായത്. മുറിവെല്ലാം ഉണങ്ങിവന്നിരുന്നു. നായ കടിച്ച ഉടനെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍നിന്നും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നും വാക്‌സിനെടുത്തിരുന്നു. തുടര്‍ഡോസുകളുമെടുത്തു. 18-നുള്ള ഒരു ഡോസേ എടുക്കാന്‍ ബാക്കിയുണ്ടായിരുന്നുള്ളൂ.

പിന്നീട് ഓഗസ്റ്റ് ആറിന് പനിയും തലവേദനയുമെല്ലാം വന്നതോടെ ചന്ദ്രികയെ പേരാമ്പ്രയിലെ സഹകരണാശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടുത്തദിവസമായപ്പോള്‍ അസുഖം കൂടി. പിന്നാലെ എം.ഐ.സി.യു.വിലേക്ക് മാറ്റി.

പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് മകന്‍ ജിതേഷ് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് സ്ഥിരീകരിക്കാന്‍ പരിശോധന നടത്തിയത്. അതിനിടെ ആരോഗ്യസ്ഥിതി വഷളായി ശനിയാഴ്ച രാത്രി മരണം സംഭവിച്ചു.

പരിശോധനാഫലം വന്നാല്‍ മാത്രമേ മരണം പേവിഷബാധയേറ്റാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് ഡി.എം.ഒ. ഡോ. ഉമ്മര്‍ ഫാറൂഖ് പറഞ്ഞു. ആദ്യതവണ പരിശോധനാഫലം നെഗറ്റീവായിരുന്നു. പിന്നീട് സാംപിളില്‍ വ്യക്തതയില്ലെന്ന പ്രശ്‌നമുണ്ടായി. 19-ന് അവസാനമയച്ച സാംപിളിന്റെ പരിശോധനാഫലം വരാന്‍ കാത്തിരിക്കുകയാണ്. രോഗി പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നെന്നാണ് വിവരമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Death despite rabies vaccine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented