കൊച്ചി: ഹര്‍ത്താല്‍ പ്രഖ്യാപിക്കേണ്ടി വന്ന സാഹചര്യം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് ഡീന്‍ കുര്യാക്കോസിനെ എല്ലാ കേസിലും പ്രതിചേര്‍ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിന്നു അദ്ദേഹം.
കേസില്‍ തന്റെ വാദം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഡീന്‍ പറഞ്ഞു. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് കാരണമായ സാഹചര്യം അവിടെ നിലനിന്നിരുന്നു. രണ്ട് പ്രവര്‍ത്തകര്‍ അതിക്രൂരമായി കൊല്ലപ്പെട്ട പശ്ചാത്തലം അവിടെ നിലനില്‍ക്കുകയാണ്. അത്തരമൊരു സാഹചര്യം കോടതിയെ ബോധിപ്പിക്കാന്‍ സാധിക്കും എന്നാണ് വിശ്വസിക്കുന്നത്. അതിന് വേണ്ടിയാണ് സമയം ചോദിച്ചിരിക്കുന്നത്. ആറാം തിയതി സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും ഡീന്‍ പറഞ്ഞു.
മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച വിഷയത്തില്‍ കോടതി അലക്ഷ്യത്തിന് ഹാജരായപ്പോഴാണ് ഡിന്‍ കുര്യാക്കോസിനെതിരെ കോടതി കടുത്ത നടപടിക്ക് ഉത്തരവിട്ടത്. ഹര്‍ത്താലില്‍ ഉണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും കാസര്‍കോട്ടെ യുഡിഎഫ് നേതാക്കളില്‍ നിന്നും ഈടാക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
Content Highlights: Dean Kurikos Reply on High Court Order