അപർണയും അനുഗ്രഹയും കല്ലടയാറ്റിൽ ഒഴുക്കിൽപെടുന്നതിന് തൊട്ടുമുൻപ് എടുത്ത ചിത്രം (ഇടത്), അപർണയുടെ മൃതദേഹം കണ്ടെടുത്തപ്പോൾ.
പത്തനാപുരം (കൊല്ലം): സെല്‍ഫി എടുക്കുന്നതിനിടെ കല്ലടയാറ്റില്‍ വീണ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കൂടല്‍ സ്വദേശി അപര്‍ണ(16)യുടെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ പട്ടാഴി പൂക്കുന്നിമല കടവില്‍നിന്ന് കണ്ടെത്തിയത്. അപര്‍ണയെ കാണാതായ സ്ഥലത്തുനിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെനിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഫയര്‍ ഫോഴ്സിന്റെ സ്കൂബാ സംഘമാണ് മൃതശരീരം കണ്ടെടുത്തത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. അപര്‍ണ, സുഹൃത്ത് അനുഗ്രഹ, അനുഗ്രഹയുടെ സഹോദരന് അഭിനവ് എന്നിവര്‍ കല്ലടയാറിന്റെ തീരത്ത് എത്തി സെല്‍ഫി എടുക്കുകയായിരുന്നു. ഇതിനിടെ ആയിരുന്നു അപകടം. രാവിലെ അനുഗ്രഹയുടെ വീട്ടില്‍ എത്തിയതായിരുന്നു അപര്‍ണ. ആദ്യം വെള്ളത്തില്‍ വീണത് അപര്‍ണയാണ്. തുടര്‍ന്ന് അപര്‍ണയെ രക്ഷിക്കാന്‍ അനുഗ്രഹ ശ്രമിച്ചു. എന്നാല്‍ അനുഗ്രഹയും വെള്ളത്തില്‍ വീഴുകയായിരുന്നു. അതിനിടെ വീട്ടില്‍പ്പോയി മടങ്ങിവന്ന അഭിനവ് ഇരുവരെയും കാണാത്തതിനെ തുടര്‍ന്ന് തിരയുന്നതിനിടെ ആറ്റില്‍ അകപ്പെടുകയും ചെയ്തു.
ആറ്റിലൂടെ ഒഴുകിപ്പോകുന്നതിനിടെ വള്ളിപ്പടര്‍പ്പില്‍ പിടിച്ചുകയറിയാണ് അഭിനവ് രക്ഷപ്പെട്ടത്. അരക്കിലോ മീറ്ററോളം താഴേക്ക് ഒഴുകിപ്പോയി ആറ്റിലെ കുത്തൊഴുക്കില്‍ പാറയില്‍ പിടിച്ചുകിടന്ന അനുഗ്രഹയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. പ്രദേശത്ത് ഇടവിട്ട് ശക്തമായ മഴ പെയ്തിരുന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.
Content Highlights: deadbody of girl who fell into river while taking selfie recovered
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..