കൊല്ലപ്പെട്ട അഞ്ജുവും മക്കളും, കസ്റ്റഡിയിലുള്ള സാജു
ലണ്ടന്‍: യുകെയില്‍ കൊല്ലപ്പെട്ട മലയാളി നേഴ്സ് അഞ്ജുവിന്റേയും മക്കളുടേയും മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. ഇവിടെ നിന്ന് വൈക്കത്തെ ഇത്തിപ്പുഴയിലുള്ള വീട്ടിലേക്ക് കൊണ്ടുപോവും. അവിടെ പൊതുദര്‍ശനത്തിന് വെക്കും. കേസില്‍ പ്രതിയായ അഞ്ജുവിന്റെ ഭര്‍ത്താവ് സാജുവിന് പരമാവധി ശിക്ഷ നല്‍കണം എന്ന് അഞ്ജുവിന്റെ പിതാവ് പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ 14 നാണ് നോര്‍ത്താംപ്ടണ്‍ഷയറിലെ കെറ്ററിംഗിലെ വസതിയില്‍ അഞ്ജുവിനേയും (40) മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരെയും ഭര്‍ത്താവ് സാജു കൊലപ്പെടുത്തിയത്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെവന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. വീട് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി വീട് തുറന്നപ്പോള്‍ അഞ്ജുവും മക്കളും ചോരയില്‍ കുളിച്ചു കിടക്കുന്നതായി കാണപ്പെടുകയുമായിരുന്നു. അഞ്ജു മരിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തില്‍ വരഞ്ഞ് മുറിവുകളുണ്ടാക്കുകയായിരുന്നുവെന്ന് കണ്ടെത്തി. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി ചെലേവാലന്‍ സാജു(52) വിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
2012 ലാണ് സാജുവിനെ അഞ്ജു വിവാഹം ചെയ്തത്. ആദ്യം ഇവര്‍ സൗദിയിലായിരുന്നു. തുടര്‍ന്നാണ് യുകെയിലേക്ക് പോയത്. യുകെയില്‍ സര്‍ക്കാര്‍ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു അഞ്ജു. സാജുവിന് ഹോട്ടലില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയാണ്. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ യുകെയില്‍ എത്തിയത്.
Content Highlights: malayalee nurse anju and two children killed, uk murder
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..