ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ്മാരുടെ  അന്തിമ പട്ടികയായി. തര്‍ക്കങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ പട്ടികയ്ക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അംഗീകാരം നല്‍കി. അവസാനപട്ടികയില്‍ പൊളിച്ചെഴുത്തുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. കോട്ടയം, ഇടുക്കി ജില്ലകളിലാണ് അന്തിമ പട്ടികയില്‍ മാറ്റമുണ്ടായത്.

തിരുവനന്തപുരം-പാലോട് രവി, കൊല്ലം - രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട - പ്രൊഫസര്‍ സതീഷ് കൊച്ചുപറമ്പില്‍,  ആലപ്പുഴ - ബാബു പ്രസാദ്, കോട്ടയം- നാട്ടകം സുരേഷ്,  ഇടുക്കി- സി.പി മാത്യു, എറണാകുളം- മുഹമ്മദ് ഷിയാസ്, തൃശ്ശൂര്‍- ജോസ് വള്ളൂര്‍, പാലക്കാട് -എ.തങ്കപ്പന്‍, മലപ്പുറം- വി.എസ് ജോയ്, കോഴിക്കോട് - കെ പ്രവീണ്‍കുമാര്‍, വയനാട്-എന്‍.ഡി അപ്പച്ചന്‍, കണ്ണൂര്- മാര്‍ട്ടിന്‍ ജോര്‍ജ്, കാസര്‍ഗോഡ് - പി.കെ ഫൈസല്‍ എന്നിവരാണ് പുതിയ ഡി.സി.സി പ്രസിഡന്റുമാര്‍.

dcc

Content Highlights: DCC presidents list approved