കോണ്‍ഗ്രസിലെ ആഭ്യന്തരകലഹം; മുന്നണിയിലും അമര്‍ഷം


ഷിബു ബേബി ജോൺ | ഫോട്ടോ:മാതൃഭൂമി

കൊല്ലം: കോണ്‍ഗ്രസിലെ ചേരിപ്പോരില്‍ യുഡിഎഫിലും അമര്‍ഷം. കോണ്‍ഗ്രസിലെ ആഭ്യന്തര കലഹത്തില്‍ ആര്‍.എസ്.പി. കടുത്ത രോഷം രേഖപ്പെടുത്തി. ആര്‍.എസ്.പി. നല്‍കിയ കത്ത് പരിഗണിക്കാത്തതിലുളള നീരസം അവര്‍ പ്രകടിപ്പിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ മുന്നണിയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന നിലപാടാണ് ആര്‍.എസ്.പി. സ്വീകരിച്ചിരിക്കുന്നത്.

നിലവില്‍ വലിയ രീതിയിലുളള പ്രശ്‌നങ്ങള്‍ യു.ഡി.എഫിലുണ്ട്. ജനങ്ങളുടെ പിന്തുണ സംബന്ധിച്ച ആശങ്കകളും ഭരണം കിട്ടാത്ത സാഹചര്യവും നിലനില്‍ക്കുന്നു. ഇതിനിടയില്‍ കോണ്‍ഗ്രസിലെ തമ്മിലടി ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുമെന്നാണ് ആര്‍.എസ്.പിയുടെ നിലപാട്. ഇതിന്റെ പശ്ചാത്തലത്തിലാണ് യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ആര്‍.എസ്.പി. എത്തിയത്.

ശനിയാഴ്ച ആര്‍.എസ്.പി. സംസ്ഥാന കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. നേരത്തെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആര്‍.എസ്.പി. ഒരു കത്ത് നല്‍കിയിരുന്നു. തദ്ദേശ ഭരണസ്ഥാപനങ്ങളിലും യു.ഡി.എഫ്. ഭരിക്കുന്ന സഹകരണസംഘങ്ങളിലും ആര്‍.എസ്.പിക്ക് പ്രാതിനിധ്യം വേണം. അതിനുവേണ്ടിയുളള നടപടികള്‍ ആരംഭിക്കണമെന്നും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തണമെന്നുളള ആവശ്യമാണ് ഉന്നയിച്ചിരുന്നത്.

കത്തുനല്‍കി 40 ദിവസമായിട്ടും അക്കാര്യത്തില്‍ ഒരു തീരുമാനമായിട്ടില്ല. അതിന്റെ അടിസ്ഥാനത്തില്‍ മൂന്നുദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് ചേര്‍ന്ന ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയം ചര്‍ച്ച ചെയ്യുകയും ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം മാത്രം ഇനി യു.ഡി.എഫ്. യോഗത്തില്‍ പങ്കെടുത്താന്‍ മതിയെന്ന തീരുമാനത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.

അതിനുശേഷമാണ് ഡി.സി.സി. പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുളള തര്‍ക്കം കോണ്‍ഗ്രസില്‍ ഉടലെടുക്കുന്നത്. അതിന്റെ പശ്ചാത്തലത്തില്‍ ഈ വിഷയങ്ങളെല്ലാം പരിഹരിച്ചതിനുശേഷം മാത്രം യു.ഡി.എഫ്. യോഗത്തില്‍ പങ്കെടുത്താന്‍ മതിയെന്ന നിലപാടിലാണ് ആര്‍.എസ്.പി. ആര്‍.എസ്.പിയിലെ പ്രമുഖ നേതാക്കന്മാര്‍ക്കെല്ലാം ഒരേ നിലപാടാണ് വിഷയത്തില്‍ ഇത്തരത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടുമായി മുന്നോട്ടുപോവുകയാണെങ്കില്‍ അത് മുന്നണി സംവിധാനത്തെ തകര്‍ക്കുന്ന സാഹചര്യത്തിലെത്തും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented