രുക്മിണി | Photo: Mathrubhumi News Screen Grab
തൃശ്ശൂര്‍: തൃശ്ശൂരില്‍ മകള്‍ അമ്മയ്ക്ക് വിഷം നല്‍കി കൊന്നു. കുന്ദംകുളം കീഴൂര്‍ ചോഴിയാട്ടില്‍ ചന്ദ്രന്റെ ഭാര്യ രുക്മിണിയാണ് (57) കൊല്ലപ്പെട്ടത്. മകള്‍ ഇന്ദുലേഖയെ പോലീസ് അറസ്റ്റുചെയ്തു. സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിനുള്ള കാരണമെന്നാണ് പ്രാഥമിക വിവരം.
അസുഖം ബാധിച്ചെന്ന പേരില്‍ രുക്മിണിയെ ഇന്ദുലേഖ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇവരെ തൃശ്ശൂരിലുള്ള സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ വെച്ചാണ് രുക്മിണി മരിച്ചത്. മരണത്തില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലൂടെയാണ് കൊലപാതകത്തിന്റെ കഥ പുറത്തുവന്നത്. രുക്മിണിയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. പിന്നീട് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലൂടെ എലിവിഷമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് രുക്മിണി കൊല്ലപ്പെട്ടത്.
വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ഡോക്ടര്‍മാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മകള്‍ ഇന്ദുലേഖ കുറ്റവാളിയാണെന്ന് കണ്ടെത്തിയത്.
Content Highlights: daughter killed mother, daughter poisoned her mother, crime news, kerala news, latest news


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..