തിരുവനന്തപുരം: സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ മകള്‍ ആശ ഗവര്‍ണര്‍ പി. സദാശിവത്തെ കണ്ടു. സിഡ്കോ ജീവനക്കാരിയായ തന്നെ ജോലിസ്ഥലത്ത് പീഡിപ്പിക്കുന്നുവെന്ന പരാതിയുമായിട്ടാണ് ആശ ഗവര്‍ണറെ കണ്ടത്. തന്നെയും മകനെയും സി.പി.എം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ആശ പരാതി നല്‍കി.

ബി.ജെ.പി സമരത്തില്‍ ആശയുടെ പ്ലസ്ടു വിദ്യാര്‍ഥിയായ മകന്‍ മിലന്‍ പങ്കെടുത്തിരുന്നു. ശബരിമല വിഷയത്തിലെ പോലീസ് അറസ്റ്റിനെതിരെ ബി.ജെ.പി തിരുവനന്തപുരത്ത് നടത്തിയ സമരത്തിനിടെയാണ് ലോറന്‍സിന്റെ കൊച്ചുമകന്‍ കൂടിയായ മിലന്‍ സമരപ്പന്തലില്‍ എത്തിയത്.

ലോറന്‍സിന്റെ മകള്‍ ആശ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ജീവനക്കാരി ആയതിനാലാണ് അവര്‍ സമരപന്തലില്‍ എത്താതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.