മരിച്ച ഷൈനിയും ആശ്ചര്യയും
എടപ്പാള്‍: ഒതളൂര്‍ മേലേപ്പുരയ്ക്കല്‍ ഷൈനി വിവാഹംകഴിഞ്ഞ് പോയശേഷം എപ്പോള്‍ സ്വന്തംവീട്ടിലേക്ക് വന്നാലും കുട്ടികളുമായി വയലുകാണാനും കളിക്കാനുമെല്ലാം പാടത്തേക്ക് പോകുന്നത് പതിവാണ്. ശനിയാഴ്ചയും ഇതുപോലെ പാടത്തേക്ക് പോയതാണ് ഷൈനിയും മൂത്തമകള്‍ ആദിത്യയും മരിച്ച ആശ്ചര്യയും ഷൈനിയുടെ സഹോദരങ്ങളുടെ മക്കളുമടങ്ങുന്നവര്‍. കളിക്കുന്നതിനിടയില്‍ ആശ്ചര്യ വെള്ളത്തില്‍ പോയപ്പോള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഷൈനിയും അപകടത്തില്‍പ്പെട്ടതാവുമെന്നാണ് നിഗമനം.
കണ്ടുകൊണ്ടുനിന്ന മൂത്തകുട്ടിയും മറ്റുള്ളവരും നിലവിളിച്ച് ആളുകളെക്കൂട്ടി ഇവരെ കരക്കെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ടുപേരും മരിച്ചു. കണ്‍മുന്നില്‍നിന്ന് അമ്മയും സഹോദരിയും മരണത്തിന്റെ കാണാക്കയങ്ങളിലേക്ക് ആഴ്ന്നുപോയതിന്റെ ഞെട്ടലിലാണ് 18-കാരിയായ ആദിത്യ. മേലേപ്പുരയ്ക്കല്‍ പരേതനായ കൃഷ്ണന്‍കുട്ടിക്ക് ആറു മക്കളാണുള്ളത്. ഷൈനിയെക്കൂടാതെ സുരേഷ്ബാബു, സതീശന്‍, മനോജ്, ഷൈലജ, ഷൈമ എന്നിങ്ങനെ അഞ്ചുപേരും കൂടിയുണ്ട്. ഷൈനിയുടെ ഭര്‍ത്താവ് വിദേശത്താണ്.
മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍കോളേജില്‍ പരിശോധനക്കയച്ചിരിക്കുകയാണ്. ഇതുകഴിഞ്ഞ് എത്തിച്ചശേഷം സംസ്‌കാരം നടക്കും. ഒതളൂരിലെ രണ്ടു യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചത് ഏതാനും ആഴ്ചയ്ക്ക് മുന്‍പായിരുന്നു. ആ ദുരന്തത്തിന്റെ ഞെട്ടല്‍ മാറുംമുന്‍പാണ് രണ്ടുപേരുടെകൂടി ജീവന്‍ നഷ്ടമായിരിക്കുന്നത്.
Content Highlights: daughter and mother drowned to death in malappuram
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..