ഞങ്ങളില്ലാതായാൽ ഇവർ എന്തുചെയ്യും?; അമ്മ ഉപേക്ഷിച്ചുപോയ 2 കുട്ടികളെ ചേർത്തുപിടിച്ച് ദാസനും ​ഗൗരിയും


സ്വന്തം ലേഖിക

ഫോണിലും കിട്ടാതായതോടെ ദാസനും ഭാര്യയും കുട്ടികളെക്കൊണ്ട് ബംഗ്ലൂരിലേക്ക് പോയി, കുഞ്ഞുങ്ങളെ സ്വീകരിക്കാൻ ഇരുവരും തയ്യാറായില്ലെന്നും രണ്ടുപേരും വേർപിരിഞ്ഞു കഴിയുകയാണെന്ന് അവിടെ ചെന്നപ്പോളാണ് അറിയുന്നതെന്നും ദാസൻ പറയുന്നു.

ദാസനും ​ഗൗരിയും

കോഴിക്കോട്: മൂന്നും അഞ്ചും എട്ടും വയസ്സുളള മൂന്ന് കുരുന്നുകൾ, കൂട്ടിക്കൊണ്ടുപോകാൻ അച്ഛനും അമ്മയും വരുമെന്ന പ്രതീക്ഷയിൽ ഈ കുട്ടികൾ കാത്തിരിപ്പ് തുടങ്ങിയിട്ട് മാസം ആറ് കഴിഞ്ഞു. അവര്‍ എന്നുവരുമെന്ന് അറിയില്ല, ഫോണിലും വിളിക്കാൻ പറ്റില്ല, അച്ഛനേയും അമ്മയേയും കുറിച്ച് പറയുമ്പോൾ മൂത്ത കുട്ടിയുടെ കണ്ണുനിറയും.

കോഴിക്കോട് ജില്ലയിലെ അന്നശ്ശേരിയിൽ മുത്തച്ഛനായ ദാസനും മുത്തശ്ശി ​ഗൗരിയമ്മയ്ക്കും ഒപ്പമാണ് ഈ കുരുന്നുകൾ ഇപ്പോൾ കഴിയുന്നത്. പേരക്കുട്ടിയും ഭർത്താവും ഇനി വരുമെന്ന് ദാസനും ഭാര്യ ​ഗൗരിയ്ക്കും ഇപ്പോൾ പ്രതീക്ഷയില്ല.

ഞങ്ങൾക്ക്പ്രായം എഴുപത് പിന്നിട്ടു. ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ കുരുന്നുകളെ അവസ്ഥ എന്താകും പേടിയോടെയാണ് ഓരോ ദിവസം കഴിച്ചുകൂട്ടുന്നത്.

കുട്ടികളെ സുരക്ഷിതമായി സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ അധികൃതരുടെ കനിവുണ്ടാകണമെന്നാണ് ഈ പ്രായമായ ദമ്പതികളുടെ അപേക്ഷ. പറയുന്നത് കുട്ടികളോട് സ്നേഹമില്ലാഞ്ഞിട്ടില്ല, തങ്ങളുടെ കാലം കഴിഞ്ഞാൽ ഇവർ തെരുവിലകപ്പെടരുതെന്ന ആ​​ഗ്രഹം ഒന്നുകൊണ്ടാണെന്ന് ദാസനും ​ഗൗരിയും പറയുന്നു.

ദാസന്റേയും ​ഗൗരിയുടേയും മകളുടെ മകളുടെ കുട്ടികളാണ് മൂന്ന് പേരും. ഒരു വർഷം മുമ്പാണ് പേരക്കുട്ടിയും ഭർത്താവും മൂന്ന് കുട്ടികളേയും കൊണ്ട് ബാം​ഗ്ലൂരിൽ നിന്ന് നാട്ടിൽ എത്തിയത്. ദാസന്റേയും ​ഗൗരിയുടേയും കൂടെ ആറ് മാസത്തോളം ഇവർ താമസിച്ചു. പിന്നീട് ഒരു ദിവസം ഭർത്താവ് തിരിച്ചുപോയി. കുറച്ച് നാളുകൾക്ക് ശേഷം പേരക്കുട്ടിയും. കുട്ടികളെ കൂടെ കൊണ്ടുപോയില്ല. പിന്നീട് ഇവർ വന്ന് കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ അതുണ്ടായില്ല. ഫോണിലും കിട്ടാതായതോടെ ദാസനും ഭാര്യയും കുട്ടികളെക്കൊണ്ട് ബംഗ്ലൂരിലേക്ക് പോയി, കുഞ്ഞുങ്ങളെ സ്വീകരിക്കാൻ ഇരുവരും തയ്യാറായില്ലെന്നും രണ്ടുപേരും വേർപിരിഞ്ഞു കഴിയുകയാണെന്ന് അവിടെ ചെന്നപ്പോളാണ് അറിയുന്നതെന്നും ദാസൻ പറയുന്നു. പേരക്കുട്ടിയും ഭർത്താവും കുഞ്ഞുങ്ങളെ നോക്കില്ലെന്ന് ഉറപ്പായതോടെ ഇരുവും കുഞ്ഞുങ്ങളേയും കൊണ്ട് നാട്ടിലേക്ക് വന്നു. മകൾ രണ്ട് വർഷം മുമ്പ് മരിച്ചു. മകളുടെ ഭർത്താവിനെ വിളിച്ച് കാര്യം പറഞ്ഞെങ്കിലും കുട്ടികളെ സ്വീകരിക്കാൻ അവരും തയ്യാറായില്ലെന്ന് ദാസൻ പറയുന്നു.

അന്നശ്ശേരിയിലെ ഒരു സ്കൂളിലാണ് ഇപ്പോൾ രണ്ട് കുട്ടികളും പഠിക്കുന്നത്. ഇളയ കുട്ടി നഴ്സറിയിലും. മൂവായിരം രൂപ വാടകയുള്ള ഒരു വീട്ടിലാണ് ഇവർ ഈ കുട്ടികളേയും കൊണ്ട് കഴിയുന്നത്. പെൻഷൻ കിട്ടുമ്പോൾ വാടക നൽകും. പ്രായം തളർത്തിയതിനാൽ ഭാരിച്ച ജോലികളൊന്നും ചെയ്യാനാവില്ല. ആരെങ്കിലും എന്തെങ്കിലും ചെറിയ പണിക്ക് വിളിച്ചാൽ പോകും. അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് വീട്ടുചെലവുകൾ നടത്തുന്നത്. ഞങ്ങൾക്ക് ജീവനുള്ള കാലം വരെ കുഞ്ഞുങ്ങൾ പട്ടിണിയാവില്ല. പക്ഷെ ഞങ്ങളില്ലാതായാൽ ഈ കുരുന്നുകൾ എന്തുചെയ്യും? താമസിക്കാൻ വീടില്ല നോക്കാൻ മറ്റു ബന്ധുക്കളും. ഇവരെ സുരക്ഷിതമായ കേന്ദ്രങ്ങളിൽ ഏൽപ്പിച്ചാൽ സമാധാനത്തോടെ കണ്ണടയ്ക്കാമെന്ന് പറയുന്നു ഈ ദമ്പതികൾ.

Content Highlights: Dasan and Gauri seeking help from government to protect their grand children's


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented