ചെറുതോണി: നിലവിലെ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് തുറക്കേണ്ടതില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. വൃഷ്ടി പ്രദേശങ്ങളില്‍ ഇപ്പോള്‍ മഴയില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും പാടേ കുറഞ്ഞിട്ടുണ്ടെന്നും മണി പറഞ്ഞു. അണക്കെട്ട് തുറക്കേണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതരും അറിയിച്ചിട്ടുണ്ട്. 

നിലവില്‍ 2396.12 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. ഇന്ന് രാവിലെ ആറു മണിക്ക് ശേഷം 0.2 അടിയുടെ ഉയര്‍ച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായിട്ട് 2396.12 അടിയില്‍ ഒരു മാറ്റവും ഉണ്ടായിട്ടുമില്ല. നീരൊഴുക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് ഇത് കാണിക്കുന്നത്. 

അതേ സമയം മന്ത്രി എം.എം.മണി ഇന്ന് ഇടുക്കിയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. കളക്ട്രേറ്റില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യോഗം ചേരുന്നുമുണ്ട്.