ഡാം തുറന്നുവിട്ടു; കുത്തൊഴുക്കില്‍ ബൈക്കും യാത്രികനും ഒലിച്ചുപോയി, സാഹസിക രക്ഷപ്പെടുത്തല്‍ | Video


മുനിയപ്പനെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുന്നു

പാലക്കാട്: ഡാമില്‍ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ ഒഴുക്കില്‍ പാലക്കാട് പെരുമാട്ടിയില്‍ ബൈക്കും യാത്രികനും ഒലിച്ചുപോയി. അഗ്നിശമന സേന ബൈക്ക് യാത്രികനെ സാഹസികമായി രക്ഷപ്പെടുത്തി. പെരുമാട്ടി പഞ്ചായത്ത് മൂലത്തറ ഡാമിന് താഴെ നിലംപതി പാലത്തിലാണ് അപകടം നടന്നത്.

രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങള്‍

പാലത്തിലൂടെ പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനായ മുനിയപ്പനാണ് (34) ഒഴുക്കില്‍പ്പെട്ടത്. ഡാമില്‍ നിന്നും തുറന്നുവിട്ട വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ ബൈക്കും മുനിയപ്പനും നിലംപതി പാലത്തിനു താഴേക്ക് ഒലിച്ചുപോകുകയായിരുന്നു.

ഒഴുക്കില്‍പ്പെട്ട് നീങ്ങിയ മുനിയപ്പന് പുഴയുടെ നടുവിലുള്ള ചെറിയ തുരുത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചെങ്കിലും കരയിലെത്താനായില്ല. തുടര്‍ന്ന് അഗ്നശമന സേനാംഗങ്ങളെത്തി സാഹസികമായി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.

Muniyappan
മുനിയപ്പനെ രക്ഷിക്കാന്‍ ഫയർഫോഴ്സും നാട്ടുകാരുകാരും നടത്തിയ ശ്രമം

ചിറ്റൂര്‍ അഗ്‌നിരക്ഷാ നിലയം സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം.രമേഷ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ. അപ്പുണ്ണി, ബി.ആര്‍ അരുണ്‍കുമാര്‍, പി.എസ്. സന്തോഷ് കുമാര്‍, എസ്. രമേശ്, വി. രമേഷ്, പി. എം. മഹേഷ്, എന്‍.ആര്‍ റഷീദ്, എം. സുജിന്‍, പി.സി. ദിനേശ്, ഹോംഗാര്‍ഡ് മാരായ എം. രവി, സി. ഗോപാലന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

സിവില്‍ ഡിഫന്‍സ് അംഗം ബാബു നന്ദിയോടും പരിസരവാസികളായ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. മീനാക്ഷിപുരം പോലീസ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. അപകടത്തിന് പിന്നാലെ നിലംപതി പാലം താല്‍ക്കാലികമായി അടച്ചിട്ടു.

muniyappan
മുനിയപ്പനെ രക്ഷിക്കാന്‍ ഫയർഫോഴ്സും നാട്ടുകാരുകാരും നടത്തിയ ശ്രമം

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented