പെരുമ്പാവൂര്‍: അന്തരിച്ച മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ ഡി ബാബുപോളിന്റെ ശവസംസ്കാര ചടങ്ങുകൾ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സ്വദേശമായ പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നടന്നു. സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ നേതൃത്വം നല്‍കി. സമൂഹത്തിന്റെ നാനാതുറയിലുള്ള നിരവധി പ്രമുഖര്‍ ചടങ്ങിനെത്തി.

തിരുവനന്തപുരത്ത് നിന്ന് ഉച്ചയോടെയാണ് ഡോ ഡി ബാബുപോളിന്റെ മൃതദേഹം കുറുപ്പംപടിയിലെത്തിച്ചത്. തുടര്‍ന്ന് കുടുംബ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാലിന് സെന്റ് മേരീസ് കത്തീഡ്രലില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ചടങ്ങുകള്‍ക്ക് ശേഷം പോലീസ് സേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

chn

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസമായിരുന്നു ബാബു പോളിന്റെ അന്ത്യം. രണ്ടാഴ്ച മുന്‍പ് വരെ പൊതുവേദികളില്‍ സജീവമായിരുന്ന അദ്ദേഹം പ്രമേഹം ആന്തരിക അവയവങ്ങളെ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബാബുപോളിന്റെ ആഗ്രഹ പ്രകാരം പെരുമ്പാവൂരിലെ കുറുപ്പംപടിയിലെ അമ്മയുടെ കല്ലറയിലാണ് മൃതദേഹം സംസ്‌കരിച്ചത്. ചടങ്ങുകള്‍ക്ക് ശേഷം കുറുപ്പുംപടിയി സെന്റ് മേരീസ് കത്തീഡ്രലിനടുത്ത് അനുസ്മരണ സമ്മേളനവും നടന്നു.

content highlights: D Babu Paul funeral