മണിക്കൂറുകള്‍ക്കുള്ളില്‍ 'ടൗട്ടെ' രൂപപ്പെടും; ആശങ്കയിൽ കേരളം


കേരളത്തിന് പുറമേ ഗോവയേയും മഹാരാഷ്ട്രയേയും ചുഴലിക്കാറ്റ് ബാധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.

-

കേരളത്തില്‍ ആശങ്കയുണര്‍ത്തുകയാണ് അറബിക്കടലില്‍ രൂപ കൊണ്ട തീവ്രന്യൂനമര്‍ദം. ഇത് ശക്തിപ്രാപിച്ച് ഒരു അതിതീവ്ര ന്യൂനമര്‍ദമായും (Deep Depression) പിന്നീട് ചുഴലിക്കാറ്റായി (Cyclonic Storm) മാറുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അറബിക്കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് രൂപം കൊള്ളുന്ന ചുഴലിക്കാറ്റിന് ടൗട്ടെ എന്നാണ് പേരിട്ടിരിക്കുന്നത്. കേരളത്തിന് പുറമേ ഗോവയേയും മഹാരാഷ്ട്രയേയും ചുഴലിക്കാറ്റ് ബാധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.

'ടൗട്ടെ' ചുഴലിക്കാറ്റ്, പേര് മ്യാന്‍മാറിന്റെ നിര്‍ദേശം

അതിതീവ്രന്യൂനമര്‍ദത്തിന് പിന്നാലെ രൂപം കൊള്ളുന്ന ചുഴലിക്കാറ്റിന് ടൗട്ടെ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. മ്യാന്‍മാര്‍ നിര്‍ദേശിച്ച ടൗട്ടെ എന്ന പേരിന്റെ അര്‍ഥം പല്ലി എന്നാണ്. അറബിക്കടലില്‍ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റാണ് ഇത്. (tauktae).

പേമാരി, ശക്തമായ കാറ്റ്, കടലേറ്റം മുന്നറിയിപ്പുകള്‍

Tauktae
നിലവില്‍ പ്രവചിക്കപ്പെടുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. പക്ഷേ ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നില്‍ക്കുന്നതിനാല്‍ കേരളത്തില്‍ മെയ് 14 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തീരക്കടല്‍ പ്രക്ഷുബ്ധമാവും. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ആവശ്യപ്പെട്ടു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

ന്യൂനമര്‍ദത്തിന്റെ തുടക്കത്തില്‍ തന്നെ കേരളത്തില്‍ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. മഴ കണക്കിലെടുത്ത് പല ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എന്തുകൊണ്ട് ചുഴലിക്കാറ്റ്?

ഉഷ്ണമേഖലാപ്രദേശത്തുള്ള സമുദ്രഭാഗങ്ങളിലാണ് ചുഴലിക്കാറ്റുകള്‍ രൂപംകൊള്ളുന്നത്. സമുദ്രോപരിതലത്തിനു മേലെയുള്ള അന്തരീക്ഷത്തിലുണ്ടാകുന്ന മര്‍ദപതനമാണ് ഇതിനു കാരണം. വേഗം 55 കിലോമീറ്ററില്‍ കൂടിയാലേ ചുഴലിക്കാറ്റ് എന്നതില്‍ ഉള്‍പെടുത്തുകയുള്ളൂ. കാലാവസ്ഥാമാറ്റം, കാറ്റിന്റെ ഗതിയിലുണ്ടാകുന്ന മാറ്റം തുടങ്ങി മറ്റു കാരണങ്ങളും ചുഴലിക്കാറ്റിന് കാരണമാവാറുണ്ട്.

പ്രതിവര്‍ഷം ശരാശരി 4 ചുഴലിക്കാറ്റുകളാണ് അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഉണ്ടാകുന്നത്. എങ്കിലും 2020ല്‍ അഞ്ച് ചുഴലിക്കാറ്റുകളാണ് ഉണ്ടായത്. ഇതില്‍ മൂന്ന് എണ്ണം ബംഗാള്‍ ഉള്‍ക്കടലിലും രണ്ടെണ്ണം അറബിക്കടലിലുമാണ് രൂപം കൊണ്ടത്. അംഫാന്‍, നിസര്‍ഗ, ഗതി, നിവാര്‍, ബുറെവി എന്നിവയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ചുഴലിക്കാറ്റുകള്‍.

2019ല്‍ എട്ട് ചുഴലിക്കാറ്റുകളാണുണ്ടായത്. ഇതില്‍ പവന്‍, മഹാ,ക്യാര്‍, ഹിക്ക,വായു എന്നിവ അറബിക്കടലിലും ഫാനി, ബുള്‍ബുള്‍ എന്നിവ ബംഗാള്‍ ഉള്‍ക്കടലിലും പാബുക്ക് ചുഴലിക്കാറ്റ് ആന്‍ഡമാനിലുമാണ് രൂപം കൊണ്ടത്.

ചുഴലിക്കാറ്റിന് പേരുകള്‍ വരുന്ന വഴി

1999ല്‍ അതിശക്തമായ ചുഴലിക്കാറ്റ് ഒഡിഷയില്‍ ആഞ്ഞടിച്ചു. വന്‍ ദുരന്തമുണ്ടായി. അതു പക്ഷേ, പലരുടേയും ഓര്‍മയിലില്ല. കാരണം ഒന്നേയുള്ളൂ, അതിന് പേരുണ്ടായിരുന്നില്ല. പേരുകളാണ് ഈ ചുഴലിക്കാറ്റുകളെ ഓര്‍മയില്‍ നിര്‍ത്തുന്നത്. മുന്നറിയിപ്പുകള്‍ നല്‍കാനും വിവരങ്ങള്‍ അറിയിക്കാനും പിന്നീടുള്ള റഫറന്‍സിനും മറ്റും പേരുകള്‍ കൂടിയേ തീരൂ. ഈ സാഹചര്യം പരിഗണിച്ച് 2000ല്‍ ആണ് ഏഷ്യ-പസഫിക് മേഖലയിലെ ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കാനായി രാജ്യങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചത്.

ഉത്തര ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരത്തുള്ള ബംഗ്‌ളാദേശ്, ഇന്ത്യ, മാലദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാകിസ്താന്‍, ശ്രീലങ്ക, തായ്ലാന്‍ഡ് എന്നീ എട്ട് രാജ്യങ്ങളാണ് ആദ്യം രൂപീകരിച്ച കൂട്ടായ്മകളില്‍ ഉണ്ടായിരുന്നത്. 2018ല്‍ അഞ്ച് രാജ്യങ്ങളെ കൂടി ചേര്‍ത്ത് പട്ടിക വിപുലീകരിച്ചു. ഇറാന്‍, ഖത്തര്‍, സൗദി അറേബിയ, യുഎഇ, യെമന്‍ എന്നിവയാണ് ആ രാജ്യങ്ങള്‍. 13 രാജ്യങ്ങളില്‍ നിന്നും 13 നിര്‍ദേശങ്ങള്‍ വീതം സ്വീകരിച്ച് 2020ലാണ് 169 പേരുകളടങ്ങിയ പട്ടിക പുറത്തിറക്കിയത്.

ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലാണ് പട്ടികയില്‍ രാജ്യങ്ങള്‍. സ്ഥാനക്രമത്തിലാണ് ഓരോ രാജ്യത്തിന്റെയും ഊഴം. പേരുതീരുമ്പോള്‍ പുതിയ പട്ടിക അവതരിപ്പിക്കുന്നതാണ് രീതി. ഇപ്പോള്‍ വരാനിരിക്കുന്ന ചുഴലിക്കാറ്റിന് മ്യാന്‍മാര്‍ ആണല്ലോ പേര് നല്‍കിയത്. പട്ടിക പ്രകാരം ഇറാന്‍, ഒമാന്‍, പാകിസ്താന്‍,ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് വരാനിരിക്കുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേര് നിര്‍ദേശിച്ചിട്ടുള്ളത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചുഴലിക്കാറ്റുകള്‍ക്ക് പേരു നല്‍കിത്തുടങ്ങിയത് 2004 സെപ്റ്റംബര്‍ മുതലാണ്. ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത്, നിരീക്ഷണത്തിനും പഠനത്തിനുമായി ന്യൂഡല്‍ഹിയില്‍ പ്രാദേശികാടിസ്ഥാനത്തില്‍ സ്ഥാപിച്ച കാലാവസ്ഥാകേന്ദ്രമാണ്.

Content Highlights: Cyclone Tauktae Alert Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


Rahul Mamkootathil

1 min

'സീതാറാം യെച്ചൂരിയുടെ കരണം പൊട്ടിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ ഉണ്ടായിരുന്നൊള്ളു'

Jun 24, 2022

Most Commented